കനത്ത മഴ: മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണു; കുട്ടികളടക്കം 6 മരണം
കനത്ത മഴ: മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണു; കുട്ടികളടക്കം 6 മരണം
കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് കടുത്ത തടസ്സം സൃഷ്ടിക്കുന്നുണ്ട്.
Jul 6, 2026, 07:43 IST
കനത്ത മഴയെത്തുടര്‍ന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം പെട്ടെന്ന് തകര്‍ന്നു വീഴുകയായിരുന്നു.
മുംബൈയില്‍ കനത്ത മഴയെത്തതുടര്‍ന്ന് മാന്‍ഗുര്‍ദ് പ്രദേശത്ത് കെട്ടിടം തകര്‍ന്നു വീണ് അഞ്ച് കുട്ടികളടക്കം ആറ് പേര്‍ മരണപ്പെട്ടു. ഞായറാഴ്ച രാത്രി 8.30-ഓടെ മാന്‍ഖുര്‍ദിലെ ജനതാ നഗറിലുളള മൂന്ന് നില വാടക കെട്ടിടമാണ് തകര്‍ന്നത്. കനത്ത മഴയെത്തുടര്‍ന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം പെട്ടെന്ന് തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉണ്ടെന്നാണ് വിവരം.
ഇനിയും ആളുകള്‍ കെട്ടിടഅവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റേയും, മുംബൈ പോലീസിന്റേയും നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് കടുത്ത തടസ്സം സൃഷ്ടിക്കുന്നുണ്ട്.