കനത്ത മഴ; ഡൽഹിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

 

 ഡൽഹി: ജൂലൈ 10- ന് രാവിലെ മുതൽ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും (എൻ‌സി‌ആർ) പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ജനജീവിതം സ്തംഭിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡുകൾ വെള്ളത്തിനടിയിലായതോടെ ഗതാഗതം പൂർണ്ണമായും താറുമാറായി. നീണ്ട ഗതാഗതക്കുരുക്കാണ് ഡൽഹി, നോയിഡ, ഗാസിയാബാദ്, ബുലന്ദ്‌ഷഹർ എന്നിവിടങ്ങളിൽ അനുഭവപ്പെടുന്നത്.

വെള്ളം നിറഞ്ഞ തെരുവുകളിലൂടെ വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതും, യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. പലയിടത്തും ദൈനംദിന യാത്രാമാർഗ്ഗങ്ങൾ തടസ്സപ്പെട്ടു. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡൽഹിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

ജൂലൈ 10 വരെ ഡൽഹി, ഹരിയാന, ചണ്ഡീഗഡ്, പശ്ചിമ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴക്കെടുതികൾ നേരിടാൻ അധികൃതർ അതീവ ജാഗ്രതയിലാണ്.