ഡൽഹിയിൽ കനത്ത മഴയ്ക്ക് സാധ്യത
ഡൽഹിയിൽ കനത്ത മഴ മുന്നറിയിപ്പ് പ്രഖ്യപിച്ചു. ഡൽഹി-എൻസിആറിൻ്റെ പല ഭാഗങ്ങളിലും നേരിയ മഴയും ചാറ്റൽമഴയും റിപ്പോർട്ട് ചെയ്തു. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ കുറഞ്ഞ താപനില 12 ഡിഗ്രിയും കൂടിയ താപനില 20 ഡിഗ്രിയും രേഖപ്പെടുത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
Dec 27, 2024, 20:40 IST

വെള്ളി, ശനി ദിവസങ്ങളിൽ ഡൽഹിയിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ” വൈദ്യുത കമ്പിയിൽ തൊടുന്നത് ഒഴിവാക്കുക, വൈദ്യുത തൂണുകൾക്ക് സമീപം നിൽക്കരുത്, വൈദ്യുതി കടത്തിവിടുന്ന വസ്തുക്കളിൽ നിന്ന് അകന്ന് നിൽക്കുക,” എന്നിങ്ങനെ ജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ചു.