ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽ മഞ്ഞ് ; ട്രെയിൻ സർവീസുകൾ അവതാളത്തിൽ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കനത്ത മൂടൽ മഞ്ഞ് കേരളത്തിലേക്കുള്ള ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാർ, പഞ്ചാബ്, ഹരിയാന പശ്ചിമബംഗാൾ,
 

 പാലക്കാട്: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കനത്ത മൂടൽ മഞ്ഞ് കേരളത്തിലേക്കുള്ള ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാർ, പഞ്ചാബ്, ഹരിയാന പശ്ചിമബംഗാൾ, ജമ്മു കശ്മീർ, ഡൽഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ വഴിയുള്ള ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്.

മഞ്ഞുവീഴ്ചയുള്ള സ്ഥലങ്ങളിലൂടെ വരുന്നവ വഴി തിരിച്ചുവിട്ടു. ജമ്മു കശ്മീരിൽ നിന്നുള്ള കന്യാകുമാരിയിലേക്കുള്ള ഹിമസാഗർ എക്സ്പ്രസ് അഞ്ച് മണിക്കൂർ വൈകിയാണ് ഓടുന്നത്.

രാത്രി 8.10ന് പുറപ്പെടേണ്ട ന്യൂഡൽഹി-തിരുവനന്തപുരം കേരള സൂപ്പർഫാസ്റ്റ് കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂർ വൈകി രാത്രി 11.40നാണ് പുറപ്പെട്ടത്. നിലവിൽ ഈ ട്രെയിൻ എട്ട് മണിക്കൂർ വൈകിയാണോടുന്നത്. മാംഗ്ലൂർ വിവേക് സൂപ്പർ ഫാസ്റ്റ് ഒന്നര മണിക്കൂറും, ഖോരഗ്പൂർ രപ്തി സാഗർ രണ്ടര മണിക്കൂറും, ബിലാസ്പൂർ-തിരുനെൽവേലി ഒരു മണിക്കൂറും, ടാറ്റ നഗർ-എറണാകുളം മൂന്ന് മണിക്കൂറും വൈകിയാണ് ഓടുന്നത്.

ഇൻഡോർ-തിരുവനന്തപുരമടക്കം ഉത്തരേന്ത്യയിൽ നിന്ന് പുറപ്പെടുന്നതും, അവിടെ എത്തേണ്ടതുമായി നിരവധി ട്രെയനുകൾ മണിക്കൂറോളം വൈകുന്നു.