ഉഷ്ണതരംഗം ; ഡൽഹിയിലും രാജസ്ഥാനിലും താപനില 47 ഡിഗ്രിയിലേക്ക്
ഡൽഹിയും രാജസ്ഥാനും ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിലും കടുത്ത ഉഷ്ണതരംഗം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഡൽഹി, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വലിയൊരു വിഭാഗം പ്രദേശങ്ങളും നിലവിൽ കടുത്ത ചൂടിലാണ്
ന്യൂഡൽഹി: ഡൽഹിയും രാജസ്ഥാനും ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിലും കടുത്ത ഉഷ്ണതരംഗം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഡൽഹി, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വലിയൊരു വിഭാഗം പ്രദേശങ്ങളും നിലവിൽ കടുത്ത ചൂടിലാണ്. പലയിടങ്ങളിലും പരമാവധി താപനില 44 ഡിഗ്രി മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയായി ഉയർന്നു.
വരും ദിവസങ്ങളിൽ ചൂട് ഇനിയും വർധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഉഷ്ണതരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
വിദർഭ, മധ്യപ്രദേശ് തുടങ്ങിയ മധ്യേന്ത്യൻ മേഖലകളിലും മെയ് 28 വരെ കടുത്ത ചൂട് അനുഭവപ്പെടും. രാത്രികാലങ്ങളിലും താപനില അസാധാരണമായി ഉയർന്നുതന്നെ നിൽക്കുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.