കുവൈത്തില്‍ ചൂട് ഉയരുന്നു

കടുത്ത ചൂടിനൊപ്പം അന്തരീക്ഷത്തില്‍ ശക്തമായ പൊടിക്കാറ്റ് ഉയരുന്നതിനാല്‍ പലയിടങ്ങളിലും കാഴ്ചപരിധി കുറയാന്‍ സാധ്യതയുണ്ട്.

 

വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതോടെ തുറസ്സായ സ്ഥലങ്ങളില്‍ പൊടിക്കാറ്റ് രൂക്ഷമാകുമെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

കുവൈത്തില്‍ അതിതീവ്രമായ ചൂടിനും വരണ്ട കാലാവസ്ഥയ്ക്കും കാരണമാകുന്ന 'അല്‍-സമൂം' ഉഷ്ണക്കാറ്റ് വീശിയടിക്കുന്നതായി അല്‍ അജീരി സയന്റിഫിക് സെന്റര്‍ മുന്നറിയിപ്പ് നല്‍കി. മേഖലയിലെ വാര്‍ഷിക വേനല്‍ക്കാല കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള ഈ കാറ്റ് മൂലം രാജ്യത്തെ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. കടുത്ത ചൂടിനൊപ്പം അന്തരീക്ഷത്തില്‍ ശക്തമായ പൊടിക്കാറ്റ് ഉയരുന്നതിനാല്‍ പലയിടങ്ങളിലും കാഴ്ചപരിധി കുറയാന്‍ സാധ്യതയുണ്ട്.

വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതോടെ തുറസ്സായ സ്ഥലങ്ങളില്‍ പൊടിക്കാറ്റ് രൂക്ഷമാകുമെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 49 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നു.