മാമ്പഴത്തോട്ടത്തില്‍ പ്ലാസ്റ്റിക് ചാക്കില്‍ തലയില്ലാത്ത യുവാവിന്‍റെ മൃതദേഹം
മഹാരാഷ്ട്രയിലെ പാല്‍ഘർ ജില്ലയിലെ മാമ്പഴത്തോട്ടത്തില്‍ പ്ലാസ്റ്റിക് ചാക്കില്‍ നിറച്ച് തള്ളിയ നിലയില്‍ പുരുഷന്റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി.പൂക്കളുടെ പാറ്റേണുള്ള വെളുത്ത ഷർട്ടും ബ്രൗണ്‍ ഷോർട്ട്സുമാണ് യുവാവ് ധരിച്ചിട്ടുള്ളത്.
തലയില്ലാത്തതിനാല്‍ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
പാല്‍ഘർ: മഹാരാഷ്ട്രയിലെ പാല്‍ഘർ ജില്ലയിലെ മാമ്പഴത്തോട്ടത്തില്‍ പ്ലാസ്റ്റിക് ചാക്കില്‍ നിറച്ച് തള്ളിയ നിലയില്‍ പുരുഷന്റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി.പൂക്കളുടെ പാറ്റേണുള്ള വെളുത്ത ഷർട്ടും ബ്രൗണ്‍ ഷോർട്ട്സുമാണ് യുവാവ് ധരിച്ചിട്ടുള്ളത്. മൃതദേഹത്തിന്റെ ഇടതു കണങ്കാലിലും ഇടതു കൈത്തണ്ടയിലും കറുത്ത നൂല്‍ കെട്ടിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു
ഇന്ന് രാവിലെ 9.35 ഓടെയാണ് തോട്ടത്തില്‍ നിന്ന് മൃതദേഹമുള്ള ചാക്കുകെട്ട് കണ്ടെത്തിയത്. 30 വയസ് പ്രായം തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. തലയില്ലാത്തതിനാല്‍ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
മൃതദേഹം തിരിച്ചറിയാന്‍ നാട്ടുകാരുടെ സഹായം പൊലീസ് തേടിയുണ്ട്. കുറ്റകൃത്യത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു