മദ്യം വാങ്ങാൻ 100 രൂപ നല്‍കിയില്ല;  മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ ബൈകുന്ത്പൂർ പ്രദേശത്ത് ഞായറാഴ്ച മദ്യം വാങ്ങാൻ 100 രൂപ നല്‍കാൻ വിസമ്മതിച്ചതിനെ തുടർന്ന് അമ്മയെ ക്രൂരമായികൊലപ്പെടുത്തി മകൻ.

 

പ്രതി മദ്യത്തിന് പുറമെ മയക്കുമരുന്നിനും അടിമയാണെന്ന് നാട്ടുകാർ പറയുന്നു. സമ്പാദിക്കുന്ന പണമത്രയും മദ്യത്തിനും മയക്കുമരുന്നിനുമായാണ് ഇയാള്‍ ചിലവാക്കിയിരുന്നത്.

പാല്‍ഗഞ്ച്: ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ ബൈകുന്ത്പൂർ പ്രദേശത്ത് ഞായറാഴ്ച മദ്യം വാങ്ങാൻ 100 രൂപ നല്‍കാൻ വിസമ്മതിച്ചതിനെ തുടർന്ന് അമ്മയെ ക്രൂരമായികൊലപ്പെടുത്തി മകൻ.

സംഭവത്തില്‍ മകൻ രാംഭരോസെ റാവത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈകുന്ത്പൂരിലെ ഉസ്രിബിന്ദ് തോലയില്‍ ദിവസക്കൂലിക്കാരനാണ് റാവത്ത്. അമ്മ സുമിത്രാ ദേവിയാണ് (50) കൊല്ലപ്പെട്ടത്.

ഞായറാഴ്ചയാണ് സംഭവം നടന്നത്. രാംഭരോസെ മദ്യം വാങ്ങാൻ അമ്മയോട് 100 രൂപ ആവശ്യപ്പെട്ടു. പണം നല്‍കാൻ വിസമ്മതിച്ചതോടെ പ്രകോപിതനായ ഇയാള്‍ അമ്മയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഒരു ഇരുമ്പ് വടിയും മൂർച്ചയുള്ള ആയുധവും ഫോറൻസിക് സംഘം കണ്ടെടുത്തു.

പ്രാഥമിക അന്വേഷണത്തില്‍ കഴുത്തറുത്തതാണ് മരണകാരണമെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസർ രാജേഷ് കുമാർ സ്ഥിരീകരിച്ചു. പ്രതി മദ്യത്തിന് പുറമെ മയക്കുമരുന്നിനും അടിമയാണെന്ന് നാട്ടുകാർ പറയുന്നു. സമ്പാദിക്കുന്ന പണമത്രയും മദ്യത്തിനും മയക്കുമരുന്നിനുമായാണ് ഇയാള്‍ ചിലവാക്കിയിരുന്നത്. ലഹരിക്ക് പണമില്ലാതെ വരുമ്പോള്‍ വീട്ടില്‍ നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.