കൈക്കൂലി വാങ്ങി വീട്ടില്‍ സൂക്ഷിച്ചു ; കണ്ടെത്തിയത് 4.27 കോടി രൂപ

വിവരം അറിഞ്ഞെത്തിയവിജിലന്‍സ് ഉദ്യോഗസ്ഥനെ കൈയ്യോടെ പിടികൂടി. തുടര്‍ന്നാണ് വീട്ടില്‍ റെയ്ഡ് നടത്തിയത്.

 

സ്വന്തമായി ഔദ്യോഗിക വാഹനം ഉണ്ടായിട്ടും കിലോമീറ്റര്‍ അകലെ ഇറങ്ങിയ ശേഷം ഇയാള്‍ നടന്നാണ് എത്തിയിരുന്നത്.

ഒഡീഷയില്‍ അറസ്റ്റിലായ ഡെപ്യൂട്ടി ഡയറക്ടര്‍ ദേബബ്രത മൊഹന്തി വര്‍ഷങ്ങളായി കൈക്കൂലി വാങ്ങി സമ്പാദിച്ച കോടികള്‍ വീട്ടില്‍ സൂക്ഷിച്ചത് സമര്‍ത്ഥമായി. സ്വന്തമായി ഔദ്യോഗിക വാഹനം ഉണ്ടായിട്ടും കിലോമീറ്റര്‍ അകലെ ഇറങ്ങിയ ശേഷം ഇയാള്‍ നടന്നാണ് എത്തിയിരുന്നത്.


സര്‍വീസില്‍ ഇരിക്കുമ്പോള്‍ പണം നിക്ഷേപിച്ചാല്‍ രേഖകള്‍ കാണിക്കേണ്ടിവരുമെന്നതിനാല്‍ ദേബബ്രത മൊഹന്തി പണം വീട്ടിലെ അലമാരിയിലും ട്രോളി ബാഗിലുമായി നറച്ചുവച്ചിരിക്കുകയായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം പണം എവിടെയെങ്കിലും നിക്ഷേപിക്കാമെന്നായിരുന്നു കണക്കു കൂട്ടല്‍. മൊഹന്തിയുടെ ഫ്ളാറ്റില്‍ നിന്നും ഒഡീഷ വിജിലന്‍സ് 4.27 കോടിയുടെ കണക്കില്‍പ്പെടാത്ത പണമാണ് കണ്ടെത്തിയത്. വിജിലന്‍സിന്റെ റെക്കോര്‍ഡ് കൈക്കൂലി വേട്ടയാണിത്.
കല്‍ക്കരി ഡിപ്പോയിലേക്കുള്ള ചരക്കുനീക്കത്തിനാണ് മൊഹന്തി കൈക്കൂലി വാങ്ങിയിരുന്നത്. അനുമതി നല്‍കാന്‍ 30000 രൂപയാണ് ആവശ്യപ്പെട്ടത്. വിവരം അറിഞ്ഞെത്തിയവിജിലന്‍സ് ഉദ്യോഗസ്ഥനെ കൈയ്യോടെ പിടികൂടി. തുടര്‍ന്നാണ് വീട്ടില്‍ റെയ്ഡ് നടത്തിയത്.