എന്തെങ്കിലും ആവശ്യം വന്നാല്‍ എന്റടുത്ത് വരൂ എന്ന് പറഞ്ഞു; തുടയില്‍ കൈ വച്ചു', ടിസിഎസ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍
നിന്റെ എല്ലാ ശാരീരിക ആവശ്യങ്ങളും ഞാന്‍ നിറവേറ്റും. എന്നിങ്ങനെ ഇയാള്‍ പറഞ്ഞുവെന്നും അവര്‍ വെളിപ്പെടുത്തി.
നിരന്തരം അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയിരുന്നെന്നും ലൈംഗികാതിക്രമം നടത്തിയിരുന്നെന്നും ജീവനക്കാരി വെളിപ്പെടുത്തി.
നാസികിലെ ടിസിഎസ് ഓഫീസിനുള്ളില്‍ നേരിട്ട ദുരനുഭവത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജീവനക്കാരി. ട്രെയിനിംഗ് ലീഡറായ ഷാരൂഖ് ഖുറേഷിയ്ക്കും ടീം ലീഡായ റസാ മെമന്‍, അസിഫ് എന്ന ജീവനക്കാരന്‍ എന്നിവര്‍ക്കെതിരെയാണ് ജീവനക്കാരി ആരോപണമുന്നയിച്ചത്. നിരന്തരം അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയിരുന്നെന്നും ലൈംഗികാതിക്രമം നടത്തിയിരുന്നെന്നും ജീവനക്കാരി വെളിപ്പെടുത്തി.
ലോണ്‍സ് ബ്രാഞ്ചിലെ ടീം ലീഡായ റസാ മെമന്‍ പരിശീലനവുമായി ബന്ധമില്ലാതിരുന്നിട്ടും പതിവായി ട്രെയിനിംഗ് റൂമിലേക്ക് വരികയും വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുകയും ചെയ്തിരുന്നു. നിങ്ങളുടെ ഭര്‍ത്താവ് ദൂരെയല്ലേ നിങ്ങള്‍ എങ്ങനെയാണ് എല്ലാം ചെയ്യുന്നത്. ഭയമൊന്നുമില്ലേ. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ എന്നെ സമീപിച്ചാല്‍ മതി. ഹണിമൂണിന് എവിടെ പോയി, അവിടെ എന്ത് ചെയ്തു എന്നിങ്ങനെ ചോദിച്ചിരുന്നുവെന്നും യുവതി ആരോപിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ക്ക് ടീം ലീഡായ ഷാരൂഖ് ഖുറേഷി പ്രോത്സാഹനം നല്‍കിയിരുന്നുവെന്നും അവര്‍ പറഞ്ഞു.
ലവ് മാരേജാണോ അറേഞ്ച്ഡ് മാരേജാണോ എന്നിങ്ങനെ ഷാരൂഖ് ചോദിക്കുമായിരുന്നു. ഈ സമയത്ത് മറ്റൊരു ടീമിലെ അസിഫ് അന്‍സാരി എന്നയാള്‍ നിരന്തരം അടുത്ത് വരുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തരുന്നു. സീറ്റ് ഒഴിവില്ലാത്തപ്പോള്‍ മനഃപൂര്‍വ്വം തന്റെ അടുത്ത് ഇരിക്കാനും കൈ പിടിക്കാനും തോളിലും തുടയിലും കൈവയ്ക്കാനും ശ്രമിക്കുമായിരുന്നു. ഒരിക്കല്‍ വയറിലും ഇടുപ്പിലും തൊട്ടു. മറ്റൊരു ദിവസം തന്നെ കയറിപിടിച്ചുവെന്നും യുവതി പറഞ്ഞു.
അസിഫ് സ്ഥിരമായി അസഭ്യ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ജോലി നഷ്ടപ്പെടുമെന്ന ഭയത്തില്‍ തുടക്കത്തില്‍ പരാതി നല്‍കാന്‍ തനിക്ക് സാധിച്ചില്ലെന്നും യുവതി പറഞ്ഞു. നിന്റെ ഭര്‍ത്താവിനായി പാചകം ചെയ്യുന്നത് പോലെ എനിക്കായും ഭക്ഷണം കൊണ്ടുവരണം. വിവാഹത്തിന് മുമ്പ് ബോയ്ഫ്രണ്ട്സ് ഉണ്ടായിരുന്നില്ലേ. ഇനി ഒരാള്‍ കൂടി ഉണ്ടായാല്‍ എന്താണ് പ്രശ്നം. നിന്റെ എല്ലാ ശാരീരിക ആവശ്യങ്ങളും ഞാന്‍ നിറവേറ്റും. എന്നിങ്ങനെ ഇയാള്‍ പറഞ്ഞുവെന്നും അവര്‍ വെളിപ്പെടുത്തി.
പരാതിക്കാരിയായ യുവതി അടുത്തിടെയാണ് വിവാഹിതയായത്. ഭര്‍ത്താവ് പുണെയില്‍ ജോലി ചെയ്യുന്നതിനാല്‍ അവര്‍ നാസികില്‍ ബന്ധുവിനോടൊപ്പമാണ് താമസിക്കുന്നത്. 2024 ജൂണ്‍ മുതലാണ് യുവതി ടിസിഎസില്‍ ജോലി ചെയ്യുന്നത്.