പെട്രോള്‍ പമ്പില്‍ പുക വലിക്കരുതെന്ന് പറഞ്ഞു; ബൈക്കിന്റെ ഇന്ധന ടാങ്കിലേക്ക് ലൈറ്റര്‍ എറിഞ്ഞ് യുവാവിന്റെ പ്രകോപനം ; അറസ്റ്റില്‍

 

ഉര്‍ല പ്രദേശത്തെ കര്‍മ്മ ചൗക്കിനടുത്തുള്ള സംഗീത ഫ്യൂവല്‍സ് പെട്രോള്‍ പമ്പില്‍ രാത്രി 7.40 ഓടെയാണ് രണ്ട് യുവാക്കള്‍ ബൈക്കില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തിയത്

 

പമ്പിലെ ജീവനക്കാരന്‍ ഉടനടി നടപടി സ്വീകരിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

റായ്പൂരിലെ പെട്രോള്‍ പമ്പില്‍ ബൈക്കിന് തീയിടാന്‍ ശ്രമിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഉര്‍ലയിലെ ബിര്‍ഗാവില്‍ നിന്നുള്ള ധര്‍മ്മേന്ദ്ര സിങ്, ഇമ്രാന്‍ ഖുറൈഷി എന്നിവരാണ് അറസ്റ്റിലായത്. പെട്രോള്‍ പമ്പില്‍ സി?ഗരറ്റ് വലിക്കരുതെന്ന് ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ യുവാവ് ബൈക്കിന്റെ ഇന്ധന ടാങ്കിലേക്ക് ലൈറ്റര്‍ എറിയുകയായിരുന്നു. പമ്പിലെ ജീവനക്കാരന്‍ ഉടനടി നടപടി സ്വീകരിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

ഉര്‍ല പ്രദേശത്തെ കര്‍മ്മ ചൗക്കിനടുത്തുള്ള സംഗീത ഫ്യൂവല്‍സ് പെട്രോള്‍ പമ്പില്‍ രാത്രി 7.40 ഓടെയാണ് രണ്ട് യുവാക്കള്‍ ബൈക്കില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തിയത്

. പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ടാങ്ക് നിറയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ബൈക്കിന്റെ പിന്‍ഭാഗത്തിരുന്നയാള്‍ ഇറങ്ങി സിഗരറ്റ് കത്തിക്കാന്‍ ശ്രമിച്ചു. ഇത് കണ്ട പെട്രോള്‍ പമ്പ് ജീവനക്കാരന്‍ പുകവലിക്കരുതെന്ന് ആവശ്യപ്പെട്ടതോടെ യുവാവ് ദേഷ്യപ്പെടുകയും ലൈറ്റര്‍ ഇന്ധന ടാങ്കിലേക്ക് എറിയുകയും ചെയ്തു. തീ ബൈക്കിലേക്കും പെട്രോള്‍ പമ്പിന്റെ ഇന്ധന നോസിലിലേക്കും എത്തിയിരുന്നു.

ഉടനെ തന്നെ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ഇന്ധന ഹോസ് വലിച്ചെടുത്ത് പ്രധാന ഇന്ധന വിതരണം ഓഫാക്കി. തുടര്‍ന്ന് അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് തീ അണച്ചു. ഇതിനിടെ യുവാക്കള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. പക്ഷേ പമ്പ് ജീവനക്കാര്‍ അവരെ പിടികൂടി പൊലീസിനെ വിളിക്കുകയായിരുന്നു. പെട്രോള്‍ പമ്പ് ജീവനക്കാരന്റെ പരാതിയില്‍ ഉര്‍ല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ബൈക്കും ലൈറ്ററും പിടിച്ചെടുത്തു. തീവെയ്പ്പ്, പൊതു സുരക്ഷയെ അപകടപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.