കാറിന്റെ വാതില്‍ തുറക്കാന്‍ ഭീഷണിപ്പെടുത്തി ; പിന്തുടര്‍ന്ന് ആക്രമണം ; ദുരനുഭവം പങ്കുവച്ച് മലയാളി താരം

പുലര്‍ച്ചെ നടി യാത്ര ചെയ്തിരുന്ന ഊബര്‍ ടാക്സി കാറിനെ പിന്തുടര്‍ന്ന് ഇരുചക്ര വാഹന യാത്രക്കാര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

 

ബാന്ദ്രയില്‍വച്ചാണ് രണ്ടു പേര്‍ ബൈക്കില്‍ പിന്തുടര്‍ന്നത്.

മുംബൈ നഗരത്തില്‍ സഞ്ചരിക്കുന്നതിനിടെയുണ്ടായ ദുരനുഭവം പങ്കുവച്ച് നടി നിമിഷ നായര്‍. ചൊവ്വാഴ്ച പുലര്‍ച്ചെ നടി യാത്ര ചെയ്തിരുന്ന ഊബര്‍ ടാക്സി കാറിനെ പിന്തുടര്‍ന്ന് ഇരുചക്ര വാഹന യാത്രക്കാര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

ബാന്ദ്രയില്‍വച്ചാണ് രണ്ടു പേര്‍ ബൈക്കില്‍ പിന്തുടര്‍ന്നത്. കാര്‍ സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്തതായിക്കാം പ്രകോപനം.ബലമായി കാറിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച അവര്‍ സ്‌കൂട്ടര്‍ കാറിന് മുന്നില്‍ കുറുകെ നിര്‍ത്തി വെല്ലുവിളിച്ചു. ഡ്രൈവറെ ഭീഷണിപ്പെടുത്തി. വിന്‍ഡോ താഴ്ത്താന്‍ ആക്രോശിച്ചു. വീഡിയോ പകര്‍ത്തുന്നതു വരെ ഭീഷണി തുടര്‍ന്നു, നടി വ്യക്തമാക്കി.

നഗരത്തിലെ സ്ത്രീ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും നടി പറഞ്ഞു. ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന നിമിഷ നായര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് ശേഷമാണഅ മുംബൈയിലേക്ക് താമസം മാറിയത്.