കാമുകിയും മറ്റൊരു യുവാവും കാറില്‍ സഞ്ചരിക്കുന്നത് കണ്ടു, തടയാന്‍ ശ്രമിക്കുന്നതിനെ ഇടിച്ചിട്ടു; യുവാവിന് ദാരുണാന്ത്യം

കാറിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്തു

 

റോഡിലേക്ക് തെറിച്ചുവീണ ഇയാളെ കാര്‍ ഇടിച്ചു വീഴ്ത്തുകയും ചെയ്തു. പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഛത്തീസ്ഗഢിലെ റായ്പൂരില്‍ കാമുകിയും സുഹൃത്തും ചേര്‍ന്ന് കാമുകനെ കാറിടിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പരംപ്രീത് സിംഗ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കാമുകിയും മറ്റൊരു യുവാവും കാറില്‍ സഞ്ചരിക്കുന്നത് കണ്ട പരംപ്രീത് സിംഗ് അത് തടയാന്‍ ശ്രമിക്കുകയായിരുന്നു. 

വാഹനം നിര്‍ത്താതെ വന്നതോടെ ഇയാള്‍ ഓടുന്ന കാറിന്റെ മുകളിലേക്ക് കയറിപ്പറ്റി. കാര്‍ നിര്‍ത്താന്‍ വിസമ്മതിച്ച ഡ്രൈവര്‍ വാഹനം വേഗത്തില്‍ മുന്നോട്ട് എടുക്കുകയും, തുടര്‍ന്ന് പരംപ്രീത് കാറില്‍ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇയാളെ കാര്‍ ഇടിച്ചു വീഴ്ത്തുകയും ചെയ്തു. പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കാറിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു