മൂന്നരലക്ഷം നല്‍കി, ഭാര്യയെ അവിഹിതബന്ധം അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പണം ചോദിച്ചു ; കാമുകിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് നാവികസേന ജീവനക്കാരന്‍

സുഹൃത്തായ 29കാരി മൌനീകയെ ഞായറാഴ്ച തന്റെ അപ്പാര്‍ട്‌മെന്ര്‍റിലേക്ക് വിളിച്ചുവരുത്തി.

 

നാവികസേനയില്‍ ടെക്‌നീഷ്യനായ വിശാഖപ്പട്ടണം സ്വദേശി 35കാരനാണ് രവീന്ദ്രന്‍. ഇയാളുടെ ഭാര്യ ഒരുമാസം മുന്‍പ് പ്രസവത്തിനായി നാട്ടിലേക്ക് പോയതാണ്.

ആന്ധ്രയിലെ വിശാഖപട്ടണത്ത് കാമുകിയെ കൊലപ്പെടുത്തി മൂന്ന് കഷണങ്ങളാക്കി നാവികസേന ജീവനക്കാരന്‍. 35കാരനായ രവീന്ദ്ര ആണ് ഭാര്യ സ്ഥലത്തില്ലാത്ത സമയത്ത് കാമുകിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊന്നത്. ഫ്രിഡ്ജില്‍ സൂക്ഷിച്ച മൃതദേഹഭാഗങ്ങള്‍ പൊലീസ് കണ്ടെടുത്തു. എന്നാല്‍ തല ഇതുവരെയും കണ്ടെത്താനായിട്ടില്ല. 


നാവികസേനയില്‍ ടെക്‌നീഷ്യനായ വിശാഖപ്പട്ടണം സ്വദേശി 35കാരനാണ് രവീന്ദ്രന്‍. ഇയാളുടെ ഭാര്യ ഒരുമാസം മുന്‍പ് പ്രസവത്തിനായി നാട്ടിലേക്ക് പോയതാണ്. സുഹൃത്തായ 29കാരി മൌനീകയെ ഞായറാഴ്ച തന്റെ അപ്പാര്‍ട്‌മെന്ര്‍റിലേക്ക് വിളിച്ചുവരുത്തി. ബാങ്ക് ജീവനക്കാരിയായ ഇവര്‍ ഉച്ചയ്ക്ക് ഒരു മണിയോടെ സ്ഥലത്തെത്തി. കുറച്ച് മണിക്കൂറുകള്‍ ഒന്നിച്ച് ചെലവിട്ടു. അതിന് ശേഷം പണത്തെ ചൊല്ലി തര്‍ക്കമായി. ചോദിക്കുന്ന പണം തന്നില്ലെങ്കില്‍ ഭാര്യയോട് അവിഹിതബന്ധത്തെ കുറിച്ച് പറയുമെന്ന് ഭീഷണിപ്പെടുത്തിയതോടെ രവീന്ദ്രന്‍ ക്ഷുഭിതനായി. നേരത്തെ കരുതി വച്ചിരുന്ന കത്തി ഉപയോഗിച്ച് രവീന്ദ്രന്‍ മൌനീകയെ കുത്തിക്കൊലപ്പെടുത്തി. അതിന് ശേഷം മൂന്ന് കഷണങ്ങളായി ശരീരഭാഗങ്ങള്‍ മുറിച്ച ശേഷം ചാക്കില്‍ കയറ്റി. 2 ചാക്ക് ഫ്രിഡില്‍ വച്ചതിന് ശേഷം തലയടങ്ങിയ ബാഗും ഫോണും പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഉപേക്ഷിച്ചു. തിരികെ
വന്ന് വീട് വൃത്തിയാക്കിയതിന് ശേഷം ദുര്‍?ഗന്ധം വരാതിരിക്കാന്‍ സ്‌പ്രേയുമടിച്ചു. പിന്നീട് ഇയാള്‍ ഒരു സുഹൃത്തിനെ ഫോണില്‍ വിളിച്ച് ഇക്കാര്യങ്ങള്‍ പറഞ്ഞു. സുഹൃത്ത് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. കൊവിഡ് സമയത്ത് ഡേറ്റിംഗ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഇതുവരെ മൂന്നര ലക്ഷം രൂപയോളം മൗനിക ഭീഷണിപ്പെടുത്തി തട്ടിയെടുത്തിട്ടുണ്ടെന്നാണ് രവനീന്ദ്രന്റെ മൊഴി.

ശല്യം സഹിക്ക വയ്യാതായതോടെ കൊലപ്പെടുത്താന്‍ തീരുമാനിച്ചെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.