ട്രംപിന്റെ സമ്മര്‍ദ്ദത്തിന് ഇന്ത്യ കീഴടങ്ങിയോ ; പാര്‍ലമെന്റില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

 


ഇന്ത്യ - അമേരിക്ക വ്യാപാര കരാര്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം ഇരുസഭകളിലും നോട്ടീസ് നല്‍കാനാണ് സാധ്യത

 

സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും, പാര്‍ലമെന്റില്‍ വിശദീകരിക്കണമെന്നും ആവശ്യമുണ്ട്. 

ഇന്ത്യ - അമേരിക്ക വ്യാപാര കരാറിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തിന് ഇന്ത്യ കീഴടങ്ങിയോ എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ചോദ്യം. ഇതിനൊപ്പം തന്നെ ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയോ എന്ന ചോദ്യവും പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും, പാര്‍ലമെന്റില്‍ വിശദീകരിക്കണമെന്നും ആവശ്യമുണ്ട്. 


ഇന്ത്യ - അമേരിക്ക വ്യാപാര കരാര്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം ഇരുസഭകളിലും നോട്ടീസ് നല്‍കാനാണ് സാധ്യത. അമേരിക്കയ്ക്ക് ഇന്ത്യ കീഴടങ്ങി എന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കുമെന്നാണ് ഇന്ത്യ സഖ്യ നേതാക്കള്‍ അറിയിച്ചിട്ടുള്ളത്. ജനറല്‍ എം എം നരവനെയുടെ പുസ്തകം രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത് തടഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച അഞ്ച് ദിവസവും ലോക്‌സഭ സ്തംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യു എസ് വ്യാപാര കരാറും ചര്‍ച്ചയാക്കുന്നത്.