ഹരിയാനയില്‍ എസി കംപ്രസര്‍ പൊട്ടിത്തെറിച്ച് ഒരു സ്ത്രീയും മൂന്നു കുട്ടികളും മരിച്ചു

സാങ്കേതിക തകരാറാണോ മറ്റേതെങ്കിലും കാരണങ്ങള്‍ കൊണ്ടാണോ അപകടമുണ്ടായതെന്നത് സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. 

 
dead

കൊല്ലപ്പെട്ടവരെ കൂടാതെ ഒരാള്‍ ഗുരുതര പരിക്കുകളുമായി ചികിത്സയില്‍ തുടരുകയാണ്

ഹരിയാനയിലെ ബഹദൂര്‍ഗഡില്‍ എസി കംപ്രസര്‍ പൊട്ടിത്തെറിച്ച് ഒരു സ്ത്രീയും മൂന്ന് കുട്ടികളും മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സാങ്കേതിക തകരാറാണോ മറ്റേതെങ്കിലും കാരണങ്ങള്‍ കൊണ്ടാണോ അപകടമുണ്ടായതെന്നത് സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. 

ശനിയാഴ്ചയാണ് സംഭവമുണ്ടായത്. കൊല്ലപ്പെട്ടവരെ കൂടാതെ ഒരാള്‍ ഗുരുതര പരിക്കുകളുമായി ചികിത്സയില്‍ തുടരുകയാണ്. ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ വച്ചാണ് എയര്‍ കണ്ടീഷണര്‍ കംപ്രസര്‍ പൊട്ടിത്തെറിച്ച് സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറി ശബ്ദം കേട്ട അയല്‍വാസികള്‍ അധികൃതരെ അറിയിക്കുകയും പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തുകയും ചെയ്തു. 

സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.