ഹരിയാനയിലെ മസ്‌ജിദിന് നേരെ അജ്ഞാതരുടെ ആക്രമണം ; ഇമാമും വിശ്വാസികളും രക്ഷപ്പെട്ടത് അത്ഭുതകരമായി 

 

 ഹരിയാനയിലെ പൽവാലിൽ മസ്‌ജിദിന് നേരെ അജ്ഞാതരുടെ ആക്രമണം. പൽവാൽ തിക്രി ബ്രാഹ്മിൺ ഗ്രാമത്തിലെ മസ്ജിദിനാണ് ബുധനാഴ്ച‌ പുലർച്ചെ 1.25-ഓടെ അജ്ഞാതർ തീയിട്ടത്. സംഭവസമയത്ത് മസ്ജിദിലുണ്ടായിരുന്ന ഇമാമും മറ്റ് രണ്ട് വിശ്വാസികളും അത്ഭുതകരമായി രക്ഷപ്പെട്ടു.

റമദാനിലെ അവസാന പത്ത് ദിവസത്തെ പ്രത്യേക പ്രാർഥനകൾക്കായി (ഇഅ്‌തികാഫ്) മസ്ജിദിൽ എത്തിയ വിശ്വാസികൾ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. മസ്ജിദിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടയുകയും ചെയ്തു.