രാജ്യത്ത് പാചകവാതകത്തിന് ക്ഷാമമില്ല,പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട : മന്ത്രി ഹർദീപ് സിംഗ് പുരി

 രാജ്യത്ത് പാചകവാതകത്തിന് ക്ഷാമമില്ലെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. വ്യാഴാഴ്ച പാർലമെന്റിൽ രാജ്യത്തെ എണ്ണ, വാതക സ്ഥിതിഗതികൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം
 
ഈ യുദ്ധകാലത്ത് ഉയർന്നുവരുന്ന സ്ഥിതിഗതികൾ കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും രാജ്യത്ത് നിലവിൽ എണ്ണ-വാതക പ്രതിസന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു. എൽപിജിയെക്കുറിച്ച് ആശങ്കകൾ ഉയർന്നുവരുന്നുണ്ട്. എന്നാൽ വാസ്തവത്തിൽ, ഗ്യാസിന് ഒരു ക്ഷാമവുമില്ല, അതിനാൽ രാജ്യത്തെ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.