ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി 14 തവണ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി 14 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്
ന്യൂഡൽഹി: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി 14 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. എപ്സ്റ്റീനുമായി ഇ-മെയിലിലൂടെ പുരി 62 തവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും എന്ത് ചർച്ചയാണ് നടത്തിയതെന്ന് വ്യക്തമാക്കണമെന്നും ഈ വിഷയത്തിൽ ഇതുവരെ പറഞ്ഞത് കള്ളമാണെന്നും കോൺഗ്രസ് നേതാവ് പവൻഖേര പറഞ്ഞു.
മന്ത്രി ഉടൻ രാജിവെയ്ക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.
എന്നാൽ കോൺഗ്രസിന്‍റെ ആരോപണങ്ങൾ മന്ത്രി തള്ളി. ഏതാനും തവണ കണ്ടിട്ടുണ്ടെങ്കിലും എപ്സ്റ്റീൻ നടത്തിയ കുറ്റകൃത്യങ്ങളുമായി തനിക്ക് ബന്ധമില്ലെന്ന് മന്ത്രി വിശദീകരിച്ചു. എന്തുകൊണ്ടാണ് ഹർദീപ് പുരി ഒരു സാധാരണ പൗരൻ എന്ന നിലയിൽ എപ്സ്റ്റീനുമായി സർക്കാർ നയങ്ങൾ പങ്കുവെച്ചത്. ഇക്കാര്യത്തിൽ വ്യക്തത വേണം. പുരി തെറ്റുകാരനാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ആരേയാണ് സംരക്ഷിക്കുന്നതെന്നും കോൺഗ്രസ് ചോദിച്ചു.