എസ്ബിഐയിൽ ഹാക്കിങ്; 75 ലക്ഷത്തോളം ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന് വെളിപ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). 3897 പേരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ന്നതായാണ് സ്ഥിരീകരണം. 3,75,000 രേഖകള്‍ ഡാര്‍ക്ക് വെബ്‌സൈറ്റില്‍ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

 

3897 പേരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ന്നതായാണ് സ്ഥിരീകരണം. 3,75,000 രേഖകള്‍ ഡാര്‍ക്ക് വെബ്‌സൈറ്റില്‍ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്

 

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന് വെളിപ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). 3897 പേരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ന്നതായാണ് സ്ഥിരീകരണം. 3,75,000 രേഖകള്‍ ഡാര്‍ക്ക് വെബ്‌സൈറ്റില്‍ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ സമര്‍പ്പിച്ച ഫയലിംഗിലാണ് എസ്ബിഐ ഇക്കാര്യം വ്യക്തമാക്കുന്നത്.ഇതിൽ 3,897 കസ്റ്റമർ റെക്കോർഡുകളിൽ വ്യക്തികളെ നേരിട്ട് തിരിച്ചറിയാവുന്ന തരത്തിലുള്ള അതീവ രഹസ്യമായ വിവരങ്ങളാണ് ചോർന്നിട്ടുള്ളതെന്നാണ് റിപ്പോർട്ട്.

ഉപഭോക്താക്കളുടെ പേര്, ജന്മദിനം, മൊബൈൽ നമ്പർ, മേൽവിലാസം, ഇമെ യിൽ വിലാസം തുടങ്ങിയ സുപ്രധാന വിവരങ്ങളെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്. ഡിഫൻസ് സൈബർ ഏജൻസിയും CERT IN (ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം) ഉം നൽകിയ മുന്നറിയിപ്പിനെ തുടർന്നാണ് വിവര ചോർച്ച പുറത്തുവന്നത്.

ഒക്ടോബർ 16 നാണ് ഏജൻസികൾ ഇത് സംബന്ധിച്ച മുന്നറിയിപ്പ് എസ് ബി ഐക്ക് കൈമാറിയത്. തുടർന്ന് ഇക്കാര്യം സെബി മുമ്പാകെയും വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ആവശ്യമായ പരിഹാര നടപടികൾ സ്വീകരിച്ചുവരികയാണെന്നും, വിവര ചോർച്ചയെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.