'ഗ്യാനേഷ് ജയിലിലാകും, മോദിയെയും ഷായെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും'; രാഹുല്‍ഗാന്ധി
'ഗ്യാനേഷ് ജയിലിലാകും, മോദിയെയും ഷായെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും'; രാഹുല്‍ഗാന്ധി
ആവേശകരമായ മഹാറാലിക്ക് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തോടെ സമാപനമായി.
രാജാജി മാര്‍ഗ് മുതല്‍ രാം ലീല വരെ നടന്നത് ഇന്ത്യാ സഖ്യ നേതാക്കളുടെ ശക്തി പ്രകടന റാലിയായിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ 'ചലോ ദില്ലി' പ്രതിഷേധ മാര്‍ച്ച് ജനസാഗരമായി . ഗ്യാനേഷിനെതിരായ പ്രതിഷേധം രാം ലീലാ മൈതാനത്താണ് പറഞ്ഞിരുന്നതെങ്കിലും രാജാജി മാര്‍ഗ് മുതല്‍ രാം ലീല വരെ നടന്നത് ഇന്ത്യാ സഖ്യ നേതാക്കളുടെ ശക്തി പ്രകടന റാലിയായിരുന്നു.
ആവേശകരമായ മഹാറാലിക്ക് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തോടെ സമാപനമായി. കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ഗ്യാനേഷ് കുമാറിനേയും കടന്നാക്രമിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് പ്രക്രീയ അട്ടിമറിച്ച ഗ്യാനേഷിന് ജയിലില്‍ പോകേണ്ടിവരുമെന്ന് രാഹുല്‍ ഉറപ്പിച്ചുപറഞ്ഞു. 2024 ന് ശേഷം 13 കോടി പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കി. 2024 ലെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണ്. ജുഡീഷ്യറി അടക്കമുള്ള സ്ഥാപനങ്ങള്‍ ആര് എസ് എസ് പിടിച്ചടക്കിയെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. മോദിയും അമിത്ഷായും എവിടെയും പോകേണ്ട, നിങ്ങളെ ഞങ്ങള്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു.