പശ്ചിമ ബംഗാളില്‍ സിപിഎം പത്രത്തിന് സര്‍ക്കാര്‍ പരസ്യം
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഴുവന്‍ പേജ് പരസ്യമാണ് പത്രത്തിലുള്ളത്.
May 10, 2026, 08:17 IST
പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തിയ സുവേന്ദു അധികാരിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ചിത്രം ഉള്‍പ്പെടെയുള്ള പരസ്യവുമായിട്ടാണ് ഗണശക്തി പുറത്തിറങ്ങിയിരിക്കുന്നത്.
പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമായതിന് പിന്നാലെ സിപിഎം മുഖപത്രമായ ഗണശക്തിക്ക് സര്‍ക്കാര്‍ പരസ്യം. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗണശക്തിക്ക് സര്‍ക്കാര്‍ പരസ്യം ലഭിക്കുന്നത്.
പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തിയ സുവേന്ദു അധികാരിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ചിത്രം ഉള്‍പ്പെടെയുള്ള പരസ്യവുമായിട്ടാണ് ഗണശക്തി പുറത്തിറങ്ങിയിരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഴുവന്‍ പേജ് പരസ്യമാണ് പത്രത്തിലുള്ളത്.
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ശേഷമാണ് ഗണശക്തിക്ക് സര്‍ക്കാര്‍ പരസ്യം നിഷേധിച്ചത്. സംസ്ഥാനത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വായന ശാലകളില്‍ നിന്നും ഗണശക്തി ഒഴിവാക്കിയിരുന്നു.