മണ്ണെണ്ണ വിതരണത്തിലെ മാനദണ്ഡങ്ങള്‍ ലഘൂകരിച്ച് സര്‍ക്കാര്‍
ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് പമ്പുകളില്‍ 5000 ലിറ്റര്‍ മണ്ണെണ്ണ സൂക്ഷിക്കാനാണ് അനുമതി നല്‍കിയിരിയിരിക്കുന്നത്. രണ്ട് മാസത്തേക്കാണ് ഈ ഇളവ് ബാധമായിരിക്കുക.
Mar 30, 2026, 05:48 IST
പെട്രോള്‍ പമ്പുകള്‍ വഴിയും റേഷന്‍ കടകള്‍ വഴിയും റേഷന്‍ മണ്ണെണ്ണ വിതരണത്തിന് അനുമതി നല്‍കി പെട്രോളിയം മന്ത്രാലയം.
രാജ്യത്ത് എല്‍പിജി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മണ്ണെണ്ണ വിതരണത്തിലെ മാനദണ്ഡങ്ങള്‍ ലഘൂകരിച്ചു. പെട്രോള്‍ പമ്പുകള്‍ വഴിയും റേഷന്‍ കടകള്‍ വഴിയും റേഷന്‍ മണ്ണെണ്ണ വിതരണത്തിന് അനുമതി നല്‍കി പെട്രോളിയം മന്ത്രാലയം.
21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പാചകാവശ്യങ്ങള്‍ക്കും വിളക്കുകള്‍ തെളിക്കുന്നതിനുമായി താല്‍ക്കാലിക മണ്ണെണ്ണ വിതരണം അനുവദിച്ചത്. ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് പമ്പുകളില്‍ 5000 ലിറ്റര്‍ മണ്ണെണ്ണ സൂക്ഷിക്കാനാണ് അനുമതി നല്‍കിയിരിയിരിക്കുന്നത്. രണ്ട് മാസത്തേക്കാണ് ഈ ഇളവ് ബാധമായിരിക്കുക.