ഗോവിന്ദ് ബല്ലഭ് പന്തിന്റെ റെക്കോർഡ് മറികടന്നു ; ഉത്തർപ്രദേശിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയായി യോഗി ആദിത്യനാഥ്

 

ഉത്തർപ്രദേശ്: ഗോവിന്ദ് ബല്ലഭ് പന്തിന്റെ റെക്കോർഡ് മറികടന്ന് യോഗി ആദിത്യനാഥ് ഉത്തർപ്രദേശിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി. 8 വർഷവും 132 ദിവസവും മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചാണ് ആദിത്യനാഥ് ഈ റെക്കോർഡ് നേടിയത്. ഗോവിന്ദ് ബല്ലഭ് പന്തിന്റെ മൊത്തം കാലാവധിയായ 8 വർഷവും 127 ദിവസവും മറികടന്നായിരുന്നു റെക്കോർഡ്. ഈ നാഴികക്കല്ലോടെ, സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചതിന്റെ നേട്ടം ആദിത്യനാഥ് സ്വന്തമാക്കിയത്. 2017 മാർച്ച് 19 ന് ഉത്തർപ്രദേശിന്റെ 21-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് യോഗി ആദിത്യനാഥ് ആദ്യമായി അധികാരമേറ്റത്.

പിന്നീട് തുടർച്ചയായി രണ്ടാം തവണയും അദ്ദേഹം അധികാരമേറ്റു, ഉത്തർപ്രദേശിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി വീണ്ടും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുഖ്യമന്ത്രിയായി. 1972 ജൂൺ 5 ന് അജയ് മോഹൻ സിംഗ് ബിഷ്ട് എന്ന പേരിൽ ജനിച്ച യോഗി ആദിത്യനാഥ് 26 വയസ്സുള്ളപ്പോഴാണ് എംപിയായി അധികാരമേറ്റത്. പ്രതിപക്ഷ നേതാക്കൾക്കെതിരായ മൂർച്ചയുള്ള പ്രസ്താവനകളിലൂടെയും കഴിഞ്ഞ എട്ട് വർഷമായി ഭരണത്തിലൂടെയും നേതൃത്വത്തിലൂടെയും ബിജെപിയുടെ ഈ നേതാവ് വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.