സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ കസ്റ്റഡിയിൽ കഴിഞ്ഞാൽ ഓട്ടോമാറ്റിക് സസ്പെൻഷൻ; സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി
സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ കസ്റ്റഡിയിൽ തുടർന്നാൽ പ്രത്യേക ഉത്തരവില്ലാതെ തന്നെ സസ്പെൻഷനിൽ ആകുമെന്ന് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ഉദ്യോഗസ്ഥൻ 48 മണിക്കൂർ കസ്റ്റഡി പൂർത്തിയാക്കുന്ന നിമിഷം മുതൽ നിയമപരമായി സസ്പെൻഷൻ നിലവിൽ വരും. ഇതിനായി പ്രത്യേകം അന്വേഷണമോ കുറ്റപത്രമോ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ന്യൂഡൽഹി: സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ കസ്റ്റഡിയിൽ തുടർന്നാൽ പ്രത്യേക ഉത്തരവില്ലാതെ തന്നെ സസ്പെൻഷനിൽ ആകുമെന്ന് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ഉദ്യോഗസ്ഥൻ 48 മണിക്കൂർ കസ്റ്റഡി പൂർത്തിയാക്കുന്ന നിമിഷം മുതൽ നിയമപരമായി സസ്പെൻഷൻ നിലവിൽ വരും. ഇതിനായി പ്രത്യേകം അന്വേഷണമോ കുറ്റപത്രമോ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ബിഹാറിലെ സമസ്തിപൂർ സദർ ആശുപത്രി മാനേജർ ഉൾപ്പെട്ട അഴിമതിക്കേസിലാണ് സുപ്രീം കോടതിയുടെ ഈ നിർണായക നിരീക്ഷണം. അറസ്റ്റിലായ ഉദ്യോഗസ്ഥൻ ഏകദേശം 15 ദിവസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്നു. എന്നാൽ സസ്പെൻഷൻ ഉത്തരവ് റദ്ദാക്കി ഇയാളെ അതേ ആശുപത്രിയിൽ വീണ്ടും നിയമിച്ചതിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഉദ്യോഗസ്ഥൻ കസ്റ്റഡിയിലായ വിവരം അറിഞ്ഞയുടൻ തന്നെ നിയമനാധികാരി ഇതിനായുള്ള ഔദ്യോഗിക നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയാലും, സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള പ്രത്യേക ഉത്തരവ് അധികാരികളിൽ നിന്ന് ലഭിക്കുന്നത് വരെ സസ്പെൻഷൻ തുടരുമെന്നും കോടതി വ്യക്തമാക്കി.