സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിച്ചില്ല; വീണ്ടും പ്രതിഷേധത്തിനൊരുങ്ങി സിജെപി 

വീണ്ടും പ്രതിഷേധത്തിനൊരുങ്ങി സിജെപി. സെപ്റ്റംബര്‍ അഞ്ചിന് ഇന്ത്യാ ഗേറ്റില്‍ നിന്ന് ആരംഭിച്ച് ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്ന് സിജെപി നേതാക്കള്‍ വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന സിജെപി പ്രവര്‍ത്തക സമിതി യോഗത്തിന്റെതാണ് തീരുമാനം. വിദ്യാര്‍ഥി പ്രക്ഷോഭം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് സിജെപി വീണ്ടും പ്രതിഷേധം നടത്തുന്നത്.

 

 ന്യുഡല്‍ഹി: വീണ്ടും പ്രതിഷേധത്തിനൊരുങ്ങി സിജെപി. സെപ്റ്റംബര്‍ അഞ്ചിന് ഇന്ത്യാ ഗേറ്റില്‍ നിന്ന് ആരംഭിച്ച് ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്ന് സിജെപി നേതാക്കള്‍ വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന സിജെപി പ്രവര്‍ത്തക സമിതി യോഗത്തിന്റെതാണ് തീരുമാനം. വിദ്യാര്‍ഥി പ്രക്ഷോഭം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് സിജെപി വീണ്ടും പ്രതിഷേധം നടത്തുന്നത്.

'സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിച്ചില്ല, ഈ വഞ്ചന ഞങ്ങള്‍ അംഗീകരിക്കില്ല' സിജെപി. വ്യക്തമാക്കി. പ്രതിഷേധ സമരത്തില്‍ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയവരുടെ കുടുംബാംഗങ്ങളും പൊലീസ് ക്രൂരതയ്ക്ക് ഇരയായവരും പങ്കെടുക്കുമെന്നും സിജെപി നേതാക്കള്‍ പറഞ്ഞു.

പ്രതിഷേധക്കാര്‍ക്കെതിരെയുള്ള എഫ്ഐആര്‍ പട്ടിക സമര്‍പ്പിക്കാന്‍ സുപ്രിംകോടതി മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയില്ലെന്ന് സിജെപി കുറ്റപ്പെടുത്തി. ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പൂര്‍ണ്ണമായും പാലിക്കപ്പെടണമെന്ന് സിജെപി ആവശ്യപ്പെട്ടു. രാജ്യത്തെ യുവാക്കളോട് കേന്ദ്ര സര്‍ക്കാരിനെതിരെ അണിനിരക്കാന്‍ സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.ജന്തര്‍ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വന്നതിന് പിന്നാലെയാണ് സമര പ്രഖ്യാപനം.