ഇരകളാക്കിയത് പത്തോളം പെൺകുട്ടികളെ ; കേസ് ഒതുക്കാൻ ചെലവാക്കിയത് 70 കോടി ; അറസ്റ്റിലായ വ്യവസായിയും ജെം ഗ്രാനൈറ്റ്സ് ഉടമയുമായ വീരമണിയുടെ ക്രൂരതകൾ പുറത്ത് 

 പത്തോളം പെൺകുട്ടികളെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ വ്യവസായിയും ജെം ഗ്രാനൈറ്റ്സ് ഉടമയുമായ വീരമണി(84)യുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസ് ഒതുക്കി തീർക്കാനും പുറത്ത് വരാതിരിക്കാനും 70 കോടി രൂപയാണ് ഉദ്യോഗസ്ഥർക്ക് കൈക്കുലിയായി നൽകിയത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ 13 വയസ്സുള്ള പെൺകുട്ടിയെ വയോധികൻ ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. സാമൂഹിക പ്രവർത്തകന്റെ പരാതിയിൽ പൊലിസ് കേസെടുത്തെങ്കിലും അതിജീവിതയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പൊലിസ് അനാസ്ഥയെ വിമർശിച്ച കോടതിയുടെ നിർദേശപ്രകാരം
വീണ്ടും അന്വേഷണം തുടങ്ങിയതോടെയാണ് ക്രൂരതകൾ ഒന്നൊന്നായി പുറത്ത് വരാൻ തുടങ്ങിയത്. പ്രമുഖർ താമസിക്കുന്ന ആഡംബര ബംഗ്ലാവിലും സ്വന്തം വീട്ടിലും പെൺകുട്ടികളെയെത്തിച്ച് പീഡിപ്പിക്കുന്നത് വീരമണിയുടെ പതിവായിരുന്നു. വീരമണിക്ക് പുറമെ ഇയാളുടെ ഭാര്യ ശാന്തി(60), സഹായി ഗണേശൻ എന്നിവരും പൊലിസ് പിടിയിലായി.