അമേരിക്കയിലെ കുറ്റപത്രത്തിൽ ഗൗതം അദാനിക്കും സാഗർ അദാനിക്കുമെതിരെ കൈക്കൂലി കുറ്റമില്ല : അദാനി ഗ്രൂപ്പ്

സൗരോർജ പദ്ധതിയിൽ അദാനി ഗ്രൂപ്പിനെതിരായ അമേരിക്കയിലെ കുറ്റപത്രത്തിൽ ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കുമെതിരെ കൈക്കൂലി കുറ്റമില്ലെ

 

ന്യൂഡൽഹി: സൗരോർജ പദ്ധതിയിൽ അദാനി ഗ്രൂപ്പിനെതിരായ അമേരിക്കയിലെ കുറ്റപത്രത്തിൽ ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കുമെതിരെ കൈക്കൂലി കുറ്റമില്ലെന്ന് അദാനി ഗ്രൂപ്പ്. അദാനിക്കെതിരെ കൈക്കൂലിക്കുറ്റമെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ട് തെറ്റാണെന്നും അദാനി ഗ്രീൻ എനർജി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.

ഗൗതം അദാനി, സാഗർ അദാനി, ഗ്രീൻ എനർജി ചെയർമാൻ വിനീത് ജയിൻ എന്നിവർക്കെതിരെ കൈക്കൂലിക്കുറ്റം ഉൾപ്പെട്ടിട്ടില്ല എന്നും കമ്പനി വിശദീകരണത്തിൽ വ്യക്തമാക്കി. സൗരോർജ കരാറുകൾ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 26.5 കോടി ഡോളർ കൈക്കൂലി നൽകിയെന്നും, അമേരിക്കയിൽ നിക്ഷേപത്തട്ടിപ്പു നടത്തിയെന്നുമാണ് അദാനിക്കെതിരെയുള്ള ആരോപണം.