പാഞ്ഞടുത്ത ട്രെയിനിന് മുന്നില്‍ നിന്ന് മധ്യവയസ്കനെ വലിച്ച്‌ മാറ്റി ഗേറ്റ് കീപ്പര്‍

പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ സ്വന്തം ജീവൻ പണയം വെച്ച്‌ രക്ഷിച്ച്‌ റെയില്‍വേ ഗേറ്റ് കീപ്പർ.തമിഴ്‌നാട്ടിലെ സിർക്കഴിക്ക് സമീപമാണ് സംഭവം.

 

പാളത്തിലേക്ക് ഒരാള്‍ വീഴുന്നത് കണ്ട് ഒട്ടും സമയം കളയാതെ ഓടിയെത്തി അദ്ദേഹത്തെ വലിച്ച്‌ മാറ്റുകയായിരുന്നു

ചെന്നൈ: പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ സ്വന്തം ജീവൻ പണയം വെച്ച്‌ രക്ഷിച്ച്‌ റെയില്‍വേ ഗേറ്റ് കീപ്പർ.തമിഴ്‌നാട്ടിലെ സിർക്കഴിക്ക് സമീപമാണ് സംഭവം.

റെയില്‍വേ ഗേറ്റിന് സമീപം ഡ്യൂട്ടിയിലായിരുന്ന ഗേറ്റ് കീപ്പർ, പാളത്തിലേക്ക് ഒരാള്‍ വീഴുന്നത് കണ്ട് ഒട്ടും സമയം കളയാതെ ഓടിയെത്തി അദ്ദേഹത്തെ വലിച്ച്‌ മാറ്റുകയായിരുന്നു. തൊട്ടുപിന്നാലെ അതിവേഗത്തില്‍ ട്രെയിൻ കടന്നുപോയി. തലനാരിഴയ്ക്കാണ് മധ്യവയസ്കൻ രക്ഷപ്പെട്ടത്.

ഖാർ കെ കലേഷ് എന്നയാള്‍ എക്സിലൂടെ (ട്വിറ്റർ) പങ്കുവെച്ച ദൃശ്യങ്ങളിലാണ് ഈ നടുക്കുന്ന സംഭവമുള്ളത്.ഗേറ്റ് കീപ്പറുടെ ധൈര്യത്തെയും അവസരോചിതമായ ഇടപെടലിനെയും പ്രശംസിച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയത്.

രണ്ടാമതൊന്ന് ചിന്തിക്കാതെ അപരിചിതന്റെ ജീവൻ രക്ഷിച്ച അദ്ദേഹം ഒരു യഥാർത്ഥ ഹീറോയാണെന്നും, ഇത്തരം ധീരതകള്‍ക്ക് ഔദ്യോഗികമായി അവാർഡ് നല്‍കി ആദരിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ആവശ്യപ്പെടുന്നു.