കോളേജ് വിദ്യാർഥികൾക്ക് സൗജന്യ ലാപ്ടോപ്പ്: 'വെട്രി ലാപ്ടോപ്പ് പദ്ധതി'യുമായി തമിഴ്നാട് സർക്കാർ; 2000 കോടി രൂപ അനുവദിച്ചു
സംസ്ഥാനത്തെ കോളേജ് വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്ടോപ്പ് നൽകുന്ന 'വെട്രി ലാപ്ടോപ്പ് പദ്ധതി'ക്ക് ഉത്തരവിട്ട് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. പദ്ധതി നടപ്പിലാക്കുന്നതിനായി 2,000 കോടി രൂപയുടെ ധനാനുമതി നൽകി. പദ്ധതിയുടെ മേൽനോട്ടത്തിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
ചെന്നൈ: സംസ്ഥാനത്തെ കോളേജ് വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്ടോപ്പ് നൽകുന്ന 'വെട്രി ലാപ്ടോപ്പ് പദ്ധതി'ക്ക് ഉത്തരവിട്ട് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. പദ്ധതി നടപ്പിലാക്കുന്നതിനായി 2,000 കോടി രൂപയുടെ ധനാനുമതി നൽകി. പദ്ധതിയുടെ മേൽനോട്ടത്തിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
സർക്കാർ, എയ്ഡഡ് കോളേജുകളിലെ ബിരുദം ഒന്ന്, രണ്ട് വർഷ വിദ്യാർഥികൾ, ഡിപ്ലോമ (പോളിടെക്നിക്, ഐ.ടി.ഐ), ആർട്സ്, സയൻസ്, എഞ്ചിനീയറിംഗ്, മെഡിസിൻ, വെറ്ററിനറി സയൻസ്, അഗ്രികൾച്ചർ, ഫിഷറീസ്, ലോ വിദ്യാർഥികൾക്ക് പദ്ധതിയിലൂടെ ലാപ്ടോപ്പ് ലഭിക്കും. മുൻ അക്കാദമിക വർഷങ്ങളിൽ ലാപ്ടോപ്പ് ലഭിക്കാത്ത പ്രൊഫഷണൽ കോഴ്സുകളിലെ 3, 4 വർഷ വിദ്യാർഥികളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എഞ്ചിനീയറിംഗ് വിദ്യാർഥികൾക്ക് ഇന്റൽ കോർ i5 പ്രോസസറുകളോ അതിന് തുല്യമായ പതിപ്പുകളോ ഉള്ള ലാപ്ടോപ്പുകളാണ് നൽകുക. ഉന്നതവിദ്യാഭ്യാസ രംഗത്ത് ലാപ്ടോപ്പുകൾ അത്യന്താപേക്ഷിതമാണെന്ന വിലയിരുത്തലിലാണ് 'എൽകോട്ട്' (ELCOT) വഴി ഗുണനിലവാരം ഉറപ്പാക്കി പദ്ധതി നടപ്പിലാക്കുന്നത്.