സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതിയെ  പൊലീസ് വെടിവച്ച്‌ കൊന്നു

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 55 കാരനെ യുപി പൊലീസ് വെടിവച്ച്‌ കൊലപ്പെടുത്തി.ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലാണ് സംഭവം.

 

മിഠായി വാങ്ങാമെന്ന് പറഞ്ഞ് ജാസിം കുട്ടിയെ വീടിന് പുറത്ത് നിന്ന് പ്രലോഭിപ്പിച്ച്‌ അകത്തേയ്‌ക്ക് കൊണ്ടുപോയി.ക്രൂരമായി പീഡിപ്പിക്കുകയും കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു

ഗാസിയാബാദ് ; സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 55 കാരനെ യുപി പൊലീസ് വെടിവച്ച്‌ കൊലപ്പെടുത്തി.ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലാണ് സംഭവം.ഏപ്രില്‍ 11 ന് ഉച്ചയ്‌ക്ക് 12 മണിയോടെ, മിഠായി വാങ്ങാമെന്ന് പറഞ്ഞ് ജാസിം കുട്ടിയെ വീടിന് പുറത്ത് നിന്ന് പ്രലോഭിപ്പിച്ച്‌ അകത്തേയ്‌ക്ക് കൊണ്ടുപോയി.ക്രൂരമായി പീഡിപ്പിക്കുകയും കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു

പോലീസും ക്രൈംബ്രാഞ്ചും നടത്തിയ സംയുക്ത ഓപ്പറേഷനിലായിരുന്നു എൻ കൗണ്ടർ . 50,000 രൂപ തലയ്‌ക്ക് വിലയിട്ട പ്രതി ജാസീമാണ് കൊല്ലപ്പെട്ടത് . പിടി കൂടാനെത്തിയ പൊലീസുകാർക്ക് നേരെ ഇയാള്‍ വെടിയുതിർക്കുകയും രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

കുറ്റകൃത്യത്തിന് ശേഷം, പ്രതി മൃതദേഹം തോളില്‍ ചുമന്ന് ഷാലിമാർ ഗാർഡൻ പോലീസ് സ്റ്റേഷൻ പ്രദേശത്തെ റോഡില്‍ ഒരു കാറിനടിയില്‍ ഉപേക്ഷിച്ച്‌ രക്ഷപ്പെടുകയായിരുന്നു.

രണ്ട് ദിവസം മുമ്പ്, റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാളെ ചില പൊലീസുകാർ തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് യുപി പൊലീസ് എത്തി പരിശോധന നടത്തി. പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ ആക്രമണം നടത്താൻ ശ്രമിച്ചത് .തുടർന്ന് പൊലീസ് വെടിവച്ച്‌ വീഴ്‌ത്തുകയായിരുന്നു.