നാല് വയസുകാരിയെ അയല്‍വാസി വെടിവച്ചു കൊലപ്പെ‌ടുത്തി

ഉത്തർപ്രദേശിലെ ഗാസിയാബാദില്‍  നാല് വയസുകാരിയെ അയല്‍വാസി വെടിവച്ചു കൊലപ്പെ‌ടുത്തി.സംഭവത്തില്‍ ഗൗരവ് പ്രജാപതി (24) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 

 

കുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും കുട്ടിയുടെ കുടുംബം പോലീസിനെ അറിയിച്ചിരുന്നു.

ലക്നോ:  ഉത്തർപ്രദേശിലെ ഗാസിയാബാദില്‍  നാല് വയസുകാരിയെ അയല്‍വാസി വെടിവച്ചു കൊലപ്പെ‌ടുത്തി.സംഭവത്തില്‍ ഗൗരവ് പ്രജാപതി (24) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.  പ്രതി ഗൗരവ് കുട്ടിയെ നന്ദഗ്രാമിലെ ദുരെയുള്ള ഒരു വയലില്‍ എത്തിച്ച്‌ കുട്ടിയെ വെടിവച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പരിക്കേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ പോലീസില്‍ വിവരം അറിയിച്ചു.

കുട്ടിയെ ഉടൻതന്നെ മാതാ-പിതാക്കള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും കുട്ടിയുടെ കുടുംബം പോലീസിനെ അറിയിച്ചിരുന്നു. കുടുംബത്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഗൗരവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് ശേഷം ഒളിപ്പിച്ചുവച്ച തോക്ക് കണ്ടെടുക്കാനായി പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോള്‍, ഇയാള്‍ പോലീസിന് നേരെ വെടിവച്ചു.