ഓടുന്ന കാറില്‍ നീല്‍ഗായ് മാനിടിച്ച്‌ നാലുവയസുകാരിക്ക് ദാരുണാന്ത്യം

മധ്യപ്രദേശില്‍ ഓടുന്ന കാറില്‍ നീല്‍ഗായ് മാനിടിച്ച്‌ നാലുവയസുകാരിക്ക് ദാരുണാന്ത്യം. ഗുണയിലെ ദേശീയ പാത ബൈപാസിലാണ് സംഭവം.ഗുണ നിവാസിയായ സോനു ജാട്ടിന്റെ മകള്‍ താന്യ ആണ് മരിച്ചത്.

 

മാൻ വർഗത്തില്‍പ്പെട്ട മൃഗമായ നീല്‍ഗായ് കാറിലേക്ക് ചാടി വീഴുകയായിരുന്നു. വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസ് തകർത്ത മാനിന്റെ കാല്‍ കുട്ടിയെ ഇടിക്കുകയായിരുന്നു.

ഭോപ്പാൽ:മധ്യപ്രദേശില്‍ ഓടുന്ന കാറില്‍ നീല്‍ഗായ് മാനിടിച്ച്‌ നാലുവയസുകാരിക്ക് ദാരുണാന്ത്യം. ഗുണയിലെ ദേശീയ പാത ബൈപാസിലാണ് സംഭവം.ഗുണ നിവാസിയായ സോനു ജാട്ടിന്റെ മകള്‍ താന്യ ആണ് മരിച്ചത്.

മാൻ വർഗത്തില്‍പ്പെട്ട മൃഗമായ നീല്‍ഗായ് കാറിലേക്ക് ചാടി വീഴുകയായിരുന്നു. വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസ് തകർത്ത മാനിന്റെ കാല്‍ കുട്ടിയെ ഇടിക്കുകയായിരുന്നു. തന്യ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

മുൻസീറ്റില്‍ അമ്മയുടെ മടിയിലാണ് കുട്ടി ഇരുന്നത്. അപകടത്തില്‍ മാതാപിതാക്കള്‍ക്ക് പരിക്കേറ്റു. മകരസംക്രാന്തി ആഘോഷിക്കാൻ മഗർദ്ദ ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം.പരിക്കേറ്റ നീല്‍ഗായ് മാനിനെ ചികിത്സയ്ക്കായി വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കൊണ്ടുപോയി.