തിളച്ച സാമ്പാറിൽ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

പിറന്നാൾ ദിനത്തിൽ അച്ഛൻ ഉണ്ടാക്കിയ സാമ്പാറിൽ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം. തെലങ്കാന പെഡപ്പള്ളി ജില്ലയിലാണ് സംഭവം.ധർമ്മരം മണ്ഡലത്തിലെ മല്ലപൂരിലുള്ള തെലങ്കാന സോഷ്യല്‍ വെല്‍ഫെയർ റെസിഡൻഷ്യല്‍ സ്‌കൂളിലാണ് അപകടം നടന്നത്.

 

പിറന്നാൾ ദിനത്തിൽ അച്ഛൻ ഉണ്ടാക്കിയ സാമ്പാറിൽ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം.

തെലങ്കാന: പിറന്നാൾ ദിനത്തിൽ അച്ഛൻ ഉണ്ടാക്കിയ സാമ്പാറിൽ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം. തെലങ്കാന പെഡപ്പള്ളി ജില്ലയിലാണ് സംഭവം.ഞായറാഴ്ച വൈകുന്നേരം ധർമ്മരം മണ്ഡലത്തിലെ മല്ലപൂരിലുള്ള തെലങ്കാന സോഷ്യല്‍ വെല്‍ഫെയർ റെസിഡൻഷ്യല്‍ സ്‌കൂളിലാണ് അപകടം നടന്നത്.

സ്കൂളിലെ പാചക ജീവനക്കാരനായ മൊഗിലി മധുകറിൻ്റെ മകൻ മോക്ഷിത് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി അബന്ധത്തില്‍  സാമ്പാറിൽ വീഴുകയായിരുന്നു. സാമ്ബാർ തയ്യാറാക്കിയ ശേഷം മധുകർ മറ്റ് പാചക ജോലികളില്‍ ഏർപ്പെട്ടു. മോക്ഷിത് അടുക്കളയില്‍ കയറി കളിക്കുകയായിരുന്നു.

ഇതിനിടയില്‍ അബദ്ധത്തില്‍ ചൂടുള്ള സാമ്ബാർ പാത്രത്തില്‍ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

കുട്ടിയെ കരിംനഗറിലെ സർക്കാർ ആശുപത്രിയിലും മെച്ചപ്പെട്ട ചികിത്സയ്ക്കായി വാറങ്കലിലെ മഹാത്മാഗാന്ധി മെമ്മോറിയല്‍ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.