ബീഹാറില്‍ കര്‍ണാടക സ്വദേശികളായ നാലംഗ കുടുംബം തൂങ്ങിമരിച്ച നിലയില്‍

ബീഹാറിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ രാജ്ഗിറിലെ ഒരു ധര്‍മ്മശാലയില്‍ കര്‍ണാടക സ്വദേശികളായ ഒരേ കുടുംബത്തിലെ നാലുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.78 വയസ്സുള്ള അമ്മയും മകനും രണ്ട് പെണ്‍മക്കളുമാണ് മരിച്ചത്.

 

മുറിക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൂട്ടമരണ വിവരം പുറംലോകമറിഞ്ഞത്.

ബീഹാറിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ രാജ്ഗിറിലെ ഒരു ധര്‍മ്മശാലയില്‍ കര്‍ണാടക സ്വദേശികളായ ഒരേ കുടുംബത്തിലെ നാലുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.78 വയസ്സുള്ള അമ്മയും മകനും രണ്ട് പെണ്‍മക്കളുമാണ് മരിച്ചത്. മുറിക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൂട്ടമരണ വിവരം പുറംലോകമറിഞ്ഞത്.

കര്‍ണാടകയിലെ തുമകുരു ജില്ലയിലുള്ള ഗുബ്ബി സ്വദേശികളായ ജി.ആര്‍. സുമംഗല (78), ഇവരുടെ മകന്‍ ജി.ആര്‍. നാഗപ്രസാദ് (50), പെണ്‍മക്കളായ ശില്‍പ ജി.ആര്‍. (48), ശ്രുത ജി.ബി. (43) എന്നിവരാണ് മരിച്ചത്. നാഗപ്രസാദിന്റെ പേരിലായിരുന്നു മുറി എടുത്തിരുന്നത്.

മൂന്ന് ദിവസമായി മുറി ഉള്ളില്‍നിന്ന് പൂട്ടിയ നിലയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 9:40-ഓടെ മുറിയില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്ന് മാനേജര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു.

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി നളന്ദയിലെ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ വീഡിയോ ഗ്രാഫി സഹിതമായിരിക്കും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുക.