ജന്തര്‍ മന്തറിലെ പ്രതിഷേധ സ്ഥലത്തിന് സമീപം കല്ലുകളുമായി കണ്ടെത്തിയ ദുരൂഹ ലോറി നാലു ദിവസം മുമ്പേ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനം ; വെളിപ്പെടുത്തലുമായി സിജെപി

കസ്റ്റഡിയിലുള്ളതും കല്ലുകള്‍ നിറഞ്ഞതുമായ വാഹനം സമാധാനപരമായി ആളുകള്‍ തടിച്ചുകൂടിയ പ്രതിഷേധ സ്ഥലത്തേക്ക് മാറ്റാന്‍ ഉത്തരവിട്ടത് ആരാണെന്ന് ദില്ലി പൊലീസ് ഉടന്‍ വ്യക്തമാക്കണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു.

 

സമാധാനപരമായ ജനാധിപത്യ സമരത്തെ തകര്‍ക്കാനും, അക്രമങ്ങള്‍ ഇളക്കിവിട്ട് നിരപരാധികളായ പൗരന്മാരെ വ്യാജക്കേസുകളില്‍ കുടുക്കാനുമുള്ള ആസൂത്രിത ശ്രമമാണിതെന്ന് സിജെപി ആരോപിച്ചു.

ജന്തര്‍ മന്തറിലെ പ്രതിഷേധ സ്ഥലത്തിന് സമീപം കല്ലുകളുമായി കണ്ടെത്തിയ ദുരൂഹ ലോറി ജൂലൈ 20-ന് നാല് ദിവസം മുമ്പ് തന്നെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്ത വാഹനമാണെന്ന വെളിപ്പെടുത്തലുമായി സിജെപി രംഗത്ത്. സമാധാനപരമായ ജനാധിപത്യ സമരത്തെ തകര്‍ക്കാനും, അക്രമങ്ങള്‍ ഇളക്കിവിട്ട് നിരപരാധികളായ പൗരന്മാരെ വ്യാജക്കേസുകളില്‍ കുടുക്കാനുമുള്ള ആസൂത്രിത ശ്രമമാണിതെന്ന് സിജെപി ആരോപിച്ചു.

കസ്റ്റഡിയിലുള്ളതും കല്ലുകള്‍ നിറഞ്ഞതുമായ വാഹനം സമാധാനപരമായി ആളുകള്‍ തടിച്ചുകൂടിയ പ്രതിഷേധ സ്ഥലത്തേക്ക് മാറ്റാന്‍ ഉത്തരവിട്ടത് ആരാണെന്ന് ദില്ലി പൊലീസ് ഉടന്‍ വ്യക്തമാക്കണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു. സമാധാനപരമായി പ്രതിഷേധിക്കുന്ന വന്‍ ജനക്കൂട്ടത്തിനിടയിലേക്ക് കല്ലുകള്‍ എത്തിക്കാന്‍ തീരുമാനമെടുത്ത പൊലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കം സമാധാനപരമായ സമരത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നാണ് സംഘടന വ്യക്തമാക്കുന്നത്.