യുപി മുന്‍ മന്ത്രി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു
ഇന്നലെ ഉച്ചയ്ക്ക് 2.35 ഓടെയാണ് നാനകിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും നാനക് റാം മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഹസ്രത്ഗഞ്ചിലെ 'ദാരൂള്‍ ഷഫ' ന്യൂ എം.എല്‍.എ റെസിഡന്‍സ് സമുച്ചയത്തിന് പിന്‍വശത്തെ കെട്ടിടത്തിനു മുകളില്‍നിന്നും ഒരാള്‍ വീണതായി പൊലീസ് ഔട്ട്‌പോസ്റ്റില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരെത്തി നാനക് റാമിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയും ബിജെപി നേതാവുമായ നാനക് റാം ഭുര്‍ജി (68) കെട്ടിടത്തില്‍നിന്നും വീണു മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ലക്‌നൗവിലെ ഹസ്രത്ഗഞ്ചിലെ യുപി എംഎല്‍എമാര്‍ക്ക് താമസിക്കാന്‍ നിര്‍മിച്ച കെട്ടിടസമുച്ചയത്തിന്റെ ഏഴാം നിലയില്‍ നിന്നും നാനക് റാം വീണത്. ബിജെപി ഒബിസി മോര്‍ച്ചയുടെ യുപി സംസ്ഥാന സെക്രട്ടറിയായിരുന്നു. ഹസ്രത്ഗഞ്ചിലെ 'ദാരൂള്‍ ഷഫ' ന്യൂ എം.എല്‍.എ റെസിഡന്‍സ് സമുച്ചയത്തിന് പിന്‍വശത്തെ കെട്ടിടത്തിനു മുകളില്‍നിന്നും ഒരാള്‍ വീണതായി പൊലീസ് ഔട്ട്‌പോസ്റ്റില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരെത്തി നാനക് റാമിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഇന്നലെ ഉച്ചയ്ക്ക് 2.35 ഓടെയാണ് നാനകിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും നാനക് റാം മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നാനക് റാം ഭൂര്‍ജി കുറച്ചുകാലമായി തീവ്രമായ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. ഇദ്ദേഹം പലപ്പോഴും എം.എല്‍.എ ക്വാര്‍ട്ടേഴ്‌സിന് ചുറ്റും കറങ്ങിനടക്കാറുണ്ടായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
നാനക് റാം താഴേക്ക് വീണ കെട്ടിടത്തില്‍ അദ്ദേഹത്തിനു മുറി അനുവദിച്ചിരുന്നില്ലെന്നും എങ്ങനെ അവിടെ എത്തി, എന്തിന് എത്തി എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തിലാണെന്നും പൊലീസ് പറഞ്ഞു. അപകടം സംഭവിച്ച സ്ഥലത്തെ സിസിടിവി ക്യാമറകള്‍ അടക്കം പരിശോധിക്കാന്‍ പൊലീസ് നടപടികള്‍ ആരംഭിച്ചു.