മുന്‍ ക്രിക്കറ്റ് താരം ചേതേശ്വര്‍ പുജാരയുടെ ഭാര്യാ സഹോദരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മുന്‍ ക്രിക്കറ്റ് താരം ചേതേശ്വര്‍ പുജാരയുടെ ഭാര്യാ സഹോദരനെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാജ്‌കോട്ട് നഗരത്തിലെ അമിന്‍ മാര്‍ഗിലുള്ള ഹരിഹര്‍ സൊസൈറ്റിയിലെ കുടുംബ വസതിയിലാണ് ജീത് റാസിക് പബാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തിനെതിരെ ഒരു പീഡന പരാതി ഉണ്ടായിരുന്നു. വിവാഹവാഗ്ദാനം നല്‍കി തന്നെ പല തവണ പീഡിപ്പിച്ചതായും, പിന്നീട് വിവാഹത്തില്‍ നിന്ന് ജീത്ത് പിന്മാറിയെന്നുമായിരുന്നു ഒരു യുവതിയുടെ ആരോപണം.

മുന്‍ ക്രിക്കറ്റ് താരം ചേതേശ്വര്‍ പുജാരയുടെ ഭാര്യാ സഹോദരനെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാജ്‌കോട്ട് നഗരത്തിലെ അമിന്‍ മാര്‍ഗിലുള്ള ഹരിഹര്‍ സൊസൈറ്റിയിലെ കുടുംബ വസതിയിലാണ് ജീത് റാസിക് പബാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തിനെതിരെ ഒരു പീഡന പരാതി ഉണ്ടായിരുന്നു. വിവാഹവാഗ്ദാനം നല്‍കി തന്നെ പല തവണ പീഡിപ്പിച്ചതായും, പിന്നീട് വിവാഹത്തില്‍ നിന്ന് ജീത്ത് പിന്മാറിയെന്നുമായിരുന്നു ഒരു യുവതിയുടെ ആരോപണം. ഒരു കാരണവുമില്ലാതെ വിവാഹത്തില്‍ നിന്ന് പിന്മാറിയ ജീത് രാജ്കോട്ടില്‍ നിന്നുള്ള മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.

ജീത് തന്നെ മര്‍ദ്ദിച്ചെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ജീത് കുറച്ചുനാളായി വിഷാദരോഗത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജീതിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും. പൊലീസ് നടപടികള്‍ സ്വീകരിച്ചു