'ആനയെ പിങ്ക് പെയിന്റടിച്ച്‌' വിദേശിയുടെ ഫോട്ടോഷൂട്ട്; അന്വേഷണത്തിന് ഉത്തരവ്‌

രാജസ്ഥാനിലെ ജയ്പൂരില്‍ ആനയെ പിങ്ക് നിറം പൂശി ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ വനംവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.റഷ്യൻ ട്രാവല്‍ ഫോട്ടോഗ്രാഫറായ ജൂലിയ ബുറുലേവ ആണ് പിങ്ക് ആനയുടെയും മോഡലിന്‍റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രങ്ങളിലും വീഡിയോകളിലുമാണ് ആനയെ തല മുതല്‍ കാല്‍ വരെ പിങ്ക് ചായത്തില്‍ മുക്കിയ നിലയില്‍ കണ്ടത്

 

എന്നാല്‍ താൻ ഉപയോഗിച്ചത് പൂർണ്ണമായും ഓർഗാനിക് ആയ ചായമാണെന്ന് ഫോട്ടോഗ്രാഫറായ ജൂലിയ അവകാശപ്പെട്ടു. ഉത്സവ സമയങ്ങളില്‍ ആനകളുടെ ദേഹത്ത് പരമ്പരാഗതമായി ഉപയോഗിക്കുന്ന നിറങ്ങള്‍ക്ക് സമാനമാണിതെന്നും അവർ പറഞ്ഞു

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരില്‍ ആനയെ പിങ്ക് നിറം പൂശി ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ വനംവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.റഷ്യൻ ട്രാവല്‍ ഫോട്ടോഗ്രാഫറായ ജൂലിയ ബുറുലേവ ആണ് പിങ്ക് ആനയുടെയും മോഡലിന്‍റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രങ്ങളിലും വീഡിയോകളിലുമാണ് ആനയെ തല മുതല്‍ കാല്‍ വരെ പിങ്ക് ചായത്തില്‍ മുക്കിയ നിലയില്‍ കണ്ടത്

ആറാഴ്ചത്തെ ജയ്പൂർ സന്ദർശനത്തിനിടെയാണ് ഇത്തരമൊരു ആശയം തോന്നിയതെന്ന് ജൂലിയ പറയുന്നു. ജയ്പൂർ നഗരത്തിൻ്റെ പ്രശസ്തമായ 'പിങ്ക്' നിറത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മോഡലായ യശസ്വിയെയും പിങ്ക് നിറം പൂശിയ ആനയെയും ജയ്പൂരിലെ പ്രശസ്തമായ കൊട്ടാരത്തിന്റെ പശ്ചാത്തലത്തിലാണ് ഫോട്ടോയെടുത്തത്. രാജസ്ഥാൻ്റെ അടയാളമായ ആനകളെ ഈ പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തുക എന്നത് അനിവാര്യമാണെന്ന് തനിക്ക് തോന്നിയതായും ഫോട്ടോഗ്രാഫര്‍ പറയുന്നു.

ആനകളെ ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അധാര്‍മികമാണെന്നും ഇത് ആനയ്ക്ക് വലിയ തോതില്‍ മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ ഉണ്ടാക്കുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ താൻ ഉപയോഗിച്ചത് പൂർണ്ണമായും ഓർഗാനിക് ആയ ചായമാണെന്ന് ഫോട്ടോഗ്രാഫറായ ജൂലിയ അവകാശപ്പെട്ടു. ഉത്സവ സമയങ്ങളില്‍ ആനകളുടെ ദേഹത്ത് പരമ്പരാഗതമായി ഉപയോഗിക്കുന്ന നിറങ്ങള്‍ക്ക് സമാനമാണിതെന്നും അവർ പറഞ്ഞു. ഈ ഷൂട്ടിനായി നിരവധി ആന വളർത്തല്‍ കേന്ദ്രങ്ങള്‍ സന്ദർശിച്ചതായും ആവശ്യമായ അനുമതികള്‍ വാങ്ങാൻ ശ്രമിച്ചതായും അവർ കൂട്ടിച്ചേർത്തു.

ഫോട്ടോഷൂട്ടിനായി ഉപയോഗിച്ച ചഞ്ചല്‍ എന്ന ആനയ്ക്ക് 65 വയസ്സ് പ്രായമുണ്ടെന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ ആന ചരിഞ്ഞതായും ഉടമ ഷാദിക് ഖാൻ പറഞ്ഞു.10 മിനിറ്റ് ദൈർഘ്യമുള്ള ഒരു ചെറിയ ഷൂട്ടാണ് നടന്നതെന്നും അത് കഴിഞ്ഞ ഉടനെ അത് കഴുകിക്കളഞ്ഞെന്നും ഉടമ പറയുന്നു. ചായം പൂശിയതുകൊണ്ട് ആനക്ക് പ്രത്യേകിച്ച്‌ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും ഉടമ വ്യക്തമാക്കുന്നു.

എന്നാല്‍ വ്യാപക പരാതി ഉയര്‍ന്നതിന് പിന്നാലെ സംഭവത്തെക്കുറിച്ച്‌ വനംവകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. അനുമതികള്‍ ലഭിച്ചിട്ടുണ്ടോ എന്നും മൃഗക്ഷേമ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നും അധികൃതർ പരിശോധിക്കും.