നീറ്റ് പരീക്ഷയുടെ ചരിത്രത്തില്‍ ആദ്യം; ചോദ്യപേപ്പറുകള്‍ എത്തിക്കുക വ്യോമസേനാ വിമാനങ്ങളില്‍
നീറ്റ് പരീക്ഷയുടെ ചരിത്രത്തില്‍ ആദ്യം; ചോദ്യപേപ്പറുകള്‍ എത്തിക്കുക വ്യോമസേനാ വിമാനങ്ങളില്‍
മെഡിക്കല്‍ പ്രവേശന പരീക്ഷ തികച്ചും സുരക്ഷിതവും കുറ്റമറ്റതുമായ രീതിയില്‍ നടത്തുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കാന്‍ യോഗത്തില്‍ ചീഫ് സെക്രട്ടറി കെ രാമകൃഷ്ണ റാവു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പരീക്ഷയുടെ സുതാര്യതയ്ക്ക് രാജ്യം എത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ട് എന്നതിന്റെ തെളിവാണ് ഈ നടപടിയെന്ന് തെലങ്കാന സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ജൂണ്‍ 21-ന് നടക്കാനിരിക്കുന്ന നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ സുരക്ഷിതമായി എത്തിക്കാന്‍ ഇത്തവണ വ്യോമസേനയുടെ സഹായം തേടും. മുന്‍പ് നടന്ന പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയ സാഹചര്യത്തിലാണ് സുരക്ഷ കര്‍ശനമാക്കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഈ നിര്‍ണായക തീരുമാനമെടുത്തത്. പരീക്ഷാ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി തെലങ്കാനയില്‍ ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ എന്‍ ടി എ ഡയറക്ടര്‍ ജനറല്‍ അഭിഷേക് സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്.
പരീക്ഷയുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനായി മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള കര്‍ശന സുരക്ഷാ പ്രോട്ടോക്കോളുകളാണ് ഇത്തവണ നടപ്പിലാക്കുന്നതെന്ന് യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തുകൊണ്ട് എന്‍ ടി എ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. നീറ്റ് പരീക്ഷയുടെ ചരിത്രത്തില്‍ ആദ്യമായാണ് ചോദ്യപേപ്പറുകള്‍ എത്തിക്കുന്നതിനായി വ്യോമസേനയുടെ സഹായം തേടുന്നത്. പരീക്ഷയുടെ സുതാര്യതയ്ക്ക് രാജ്യം എത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ട് എന്നതിന്റെ തെളിവാണ് ഈ നടപടിയെന്ന് തെലങ്കാന സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
മെഡിക്കല്‍ പ്രവേശന പരീക്ഷ തികച്ചും സുരക്ഷിതവും കുറ്റമറ്റതുമായ രീതിയില്‍ നടത്തുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കാന്‍ യോഗത്തില്‍ ചീഫ് സെക്രട്ടറി കെ രാമകൃഷ്ണ റാവു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും ജില്ലാ ഭരണകൂടങ്ങള്‍ കൃത്യമായ ഏകോപനത്തോടെ പ്രവര്‍ത്തിക്കണം. പരീക്ഷാ ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും നേരിടാത്ത സുരക്ഷിതമായ അന്തരീക്ഷം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.