വരും മാസങ്ങളിൽ വലിയ ഭക്ഷ്യക്ഷാമത്തിന് സാധ്യത : എസ്. ജയശങ്കർ

യുക്രെയ്ൻ യുദ്ധത്തിനും ഇറാൻ–ഗൾഫ് സംഘർഷത്തിനും പിന്നാലെ ലോകം നേരിടുന്ന വളം ക്ഷാമത്തിനൊപ്പം വരും മാസങ്ങളിൽ വലിയ ഭക്ഷ്യക്ഷാമത്തിനും സാധ്യതയുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. 
 
യുക്രെയ്ൻ യുദ്ധത്തിനും ഇറാൻ–ഗൾഫ് സംഘർഷത്തിനും പിന്നാലെ ലോകം നേരിടുന്ന വളം ക്ഷാമത്തിനൊപ്പം വരും മാസങ്ങളിൽ വലിയ ഭക്ഷ്യക്ഷാമത്തിനും സാധ്യതയുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. 

ആഗോള ദക്ഷിണ മേഖലയിലെ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകൾ നിലവിൽ “വളരെ വളരെ സമ്മർദത്തിലായ സാഹചര്യത്തിലൂടെയാണ്” കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ ഏഷ്യ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജയശങ്കർ.