തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; ദമ്പതികളും രണ്ട് മക്കളും ഉള്‍പ്പെടെ കുടുംബത്തിലെ നാല് പേര്‍ മരിച്ചു
പൈധോണിയില്‍ തണ്ണിമത്തൻ കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ ഒരു കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു.40-കാരനായ അബ്ദുല്ല ഡോക്കാഡിയ, ഭാര്യ നസ്‌റീൻ ഡോക്കാഡിയ (35), മക്കളായ ആഇശ (16), സൈനബ് (13) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.
ശനിയാഴ്ച രാത്രിയില്‍ തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെയാണ് ഇവർക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.
മുംബൈ : പൈധോണിയില്‍ തണ്ണിമത്തൻ കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ ഒരു കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു.40-കാരനായ അബ്ദുല്ല ഡോക്കാഡിയ, ഭാര്യ നസ്‌റീൻ ഡോക്കാഡിയ (35), മക്കളായ ആഇശ (16), സൈനബ് (13) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.
ജെജെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നാല് പേരും മരണപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രിയില്‍ തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെയാണ് ഇവർക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.ശനിയാഴ്ച, 2026 ഏപ്രില്‍ 25-ന് രാത്രി 10:30 ഓടെ അടുത്ത ബന്ധുക്കളോടൊപ്പം ബിരിയാണി കഴിച്ചതായി പോലീസ് പറഞ്ഞു.
ഭക്ഷണത്തിന് ശേഷം ബന്ധുക്കള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിയിരുന്നു. പിന്നീട് പുലർച്ചെ 1:00-നും 1:30-നും ഇടയിലാണ് കുടുംബം തണ്ണിമത്തൻ കഴിച്ചത്. ഞായറാഴ്ച പുലർച്ചെ 5:30 ഓടെ നാല് പേർക്കും കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു.
തുടക്കത്തില്‍ കുടുംബ ഡോക്ടറുടെ ചികിത്സ തേടിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് ജെജെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച രാവിലെ 10:15-ഓടെ ഇളയ മകള്‍ സൈനബാണ് ആദ്യം മരണപ്പെട്ടത്. അന്ന് രാത്രിയോടെ അബ്ദുല്ലയും തുടർന്ന് ഭാര്യയും മൂത്ത മകളും മരണത്തിന് കീഴടങ്ങി