സഹപൈലറ്റിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ഫ്‌ലൈ ദുബായ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് യുഎഇയില്‍ അടിയന്തര ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ; ആരോഗ്യനില തൃപ്തികരം

യു.എ.ഇയിലെ ആശുപത്രിയിലുള്ള സ്മിത്തിന്റെ കുടുംബത്തെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ദീപക് മിത്തലും ദുബായ് കോണ്‍സല്‍ ജനറല്‍ ഡോ. വിഷ്ണുവര്‍ധന റെഡ്ഡിയും സന്ദര്‍ശിച്ച് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി.

 

അടിയന്തര ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

സഹപൈലറ്റിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ഫ്‌ലൈ ദുബായ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടര്‍ ചികിത്സയ്ക്കായി യു.എ.ഇയില്‍ എത്തിച്ചു. അടിയന്തര ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. യു.എ.ഇയിലെ ആശുപത്രിയിലുള്ള സ്മിത്തിന്റെ കുടുംബത്തെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ദീപക് മിത്തലും ദുബായ് കോണ്‍സല്‍ ജനറല്‍ ഡോ. വിഷ്ണുവര്‍ധന റെഡ്ഡിയും സന്ദര്‍ശിച്ച് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി.

പൈലറ്റുമാരുടെ പരിശീലകന്‍ കൂടിയായ സ്മിത്തിന്റെ ധീരതയില്‍ രാജ്യം അഭിമാനിക്കുന്നുവെന്നും അദ്ദേഹം ഇന്ത്യയുടെ വീരപുത്രനാണെന്നും സ്ഥാനപതി പറഞ്ഞു. പതിമൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള സ്മിത് ഒന്‍പതിനായിരത്തി എഴുന്നൂറ്റി അന്‍പത് മണിക്കൂര്‍ വിമാനം പറത്തിയിട്ടുണ്ട്.