നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു.നേപ്പാൾ പ്രളയ മേഖലയിൽ ആശയവിനിമയം സാധിക്കാത്ത മലയാളികളുടെ വിവരങ്ങൾ വിദേശകാര്യമന്ത്രാലയം തേടിയിട്ടുണ്ട്.

ബിഹാറിലെ ആറ് ജില്ലകളിൽ നിന്ന് ഏകദേശം 5,000 പേരെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു.നേപ്പാൾ പ്രളയ മേഖലയിൽ ആശയവിനിമയം സാധിക്കാത്ത മലയാളികളുടെ വിവരങ്ങൾ വിദേശകാര്യമന്ത്രാലയം തേടിയിട്ടുണ്ട്.

ഇവരുടെ വിവരങ്ങൾ സംസ്ഥാന സർക്കാർ വിദേശകാര്യമന്ത്രാലയത്തിന് കൈമാറി. 53 പേരുമായാണ് ഇനിയും ആശയവിനിമയം സാധ്യമാകാത്തതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്ന് ഇന്ത്യയിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലാണ് മുന്നറിയിപ്പുള്ളത്.

ബിഹാറിലെ ആറ് ജില്ലകളിൽ നിന്ന് ഏകദേശം 5,000 പേരെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. ആകെ 10,000 മുതൽ 12,000 വരെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനാണ് പദ്ധതിയെന്നും അധികൃതർ വ്യക്തമാക്കി