കശ്മീരില്‍ മിന്നല്‍ പ്രളയം ; മഴക്കെടുതിയില്‍ പത്തു മരണം
രജൗരിയിലും സുരാന്‌കോട്ടിലും മിന്നല്‍ പ്രളയത്തില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്.
Updated: Jul 19, 2026, 19:49 IST
കനത്ത മഴയെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ പലയിടങ്ങളിലും ജന ജീവിതം ദുരിതത്തിലാണ്.
ജമ്മു കശ്മീരിനെ കണ്ണീരിലാഴ്ത്തി കനത്ത മഴയും മിന്നല്‍ പ്രളയവും മേഘവിസ്‌ഫോടനവും. അതിരൂക്ഷമായ മഴക്കെടുതിയില്‍ പത്ത് മരണം സ്ഥിരീകരിച്ചു. കനത്ത മഴയെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ പലയിടങ്ങളിലും ജന ജീവിതം ദുരിതത്തിലാണ്.
രജൗരിയിലും സുരാന്‌കോട്ടിലും മിന്നല്‍ പ്രളയത്തില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. രജൗരിയില്‍ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് റോഡുകള്‍ ഒലിച്ചുപോയി. ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറത്തിറക്കി. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമടക്കം രംഗത്തെത്തിയിട്ടുണ്ട്.