വിനോദയാത്രയ്‌ക്കെത്തിയ അഞ്ച് വയസ്സുകാരി ടോയ് ട്രെയിനില്‍ നിന്നും വീണ് ചക്രങ്ങള്‍ക്കടിയില്‍പ്പെട്ട് മരിച്ചു
രാജസ്ഥാനിലെ മണ്ഡോർ ഗാർഡനില്‍ കുടുംബത്തോടൊപ്പം വിനോദയാത്രയ്‌ക്കെത്തിയ അഞ്ച് വയസ്സുകാരി ടോയ് ട്രെയിനില്‍ നിന്നും വീണ് ചക്രങ്ങള്‍ക്കടിയില്‍പ്പെട്ട് മരിച്ചു.കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരതോടെയായിരുന്നു അപകടം.
കുടുംബം ടോയ് ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു.ഇതേത്തുടർന്ന് കുട്ടി സീറ്റില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണു.
രാജസ്ഥാനിലെ മണ്ഡോർ ഗാർഡനില്‍ കുടുംബത്തോടൊപ്പം വിനോദയാത്രയ്‌ക്കെത്തിയ അഞ്ച് വയസ്സുകാരി ടോയ് ട്രെയിനില്‍ നിന്നും വീണ് ചക്രങ്ങള്‍ക്കടിയില്‍പ്പെട്ട് മരിച്ചു.കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരതോടെയായിരുന്നു അപകടം.
അനയ്‌റ എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ പിതാവ് മുഹമ്മദ് ഹബീബ് നല്‍കിയ പരാതി അനുസരിച്ച്, കുടുംബം ടോയ് ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു.
ഇതേത്തുടർന്ന് കുട്ടി സീറ്റില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണു. ട്രെയിനില്‍ ഉണ്ടായിരുന്ന യാത്രക്കാർ ഉടൻ തന്നെ ബഹളം വെക്കുകയും ട്രെയിൻ നിർത്താൻ ആവശ്യപ്പെടുകയും ചെയ്തെങ്കിലും ഓപ്പറേറ്റർ വണ്ടി മുന്നോട്ട് എടുക്കുകയായിരുന്നു.
ട്രെയിൻ പൂർണ്ണമായി നിർത്തുന്നതിന് മുൻപ് അതിന്‍റെ ചക്രങ്ങളിലൊന്ന് കുട്ടിയുടെ കഴുത്തിലൂടെ കയറിയിറങ്ങി. ഉടൻ തന്നെ മഥുരദാസ് മാത്തൂർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനയ്റ അപ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.