ബിഹാറില്‍ അഞ്ച് വയസ്സുകാരനെ പീഡിപ്പിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി ; സ്‌കൂള്‍ ജീവനക്കാരന്‍ പിടിയില്‍

ബലാത്സംഗം, കൊലപാതകം, പോക്‌സോ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്.

 

കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മുകേഷിന്റെ മൊഴി.

ബിഹാറിലെ ജെഹാനാബാദിലുള്ള റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ അഞ്ചു വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്‌കൂള്‍ കാന്റീനിലെ ജീവനക്കാരനായ മുകേഷ് (46) അറസ്റ്റില്‍. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മുകേഷിന്റെ മൊഴി.

കൊലപാതകത്തിന് ഉപയോഗിച്ച മൂര്‍ച്ചയുള്ള ബ്ലേഡ് പൊലീസ് കണ്ടെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുകേഷിനെ ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. ഹോസ്റ്റലിലെ കുട്ടികള്‍ തന്നെ ഷണ്ഡന്‍ എന്ന് വിളിച്ച് കളിയാക്കാറുണ്ടായിരുന്നുവെന്നും ഇത് തന്നെ മാനസികമായി തളര്‍ത്തിയെന്നും മുകേഷ് പൊലീസിനോട് പറഞ്ഞു.

ഞായറാഴ്ച രാത്രി മുകേഷ് വിദ്യാര്‍ത്ഥിയെ പ്രലോഭിപ്പിച്ച് തന്റെ മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിദ്യാര്‍ത്ഥി നിലവിളിക്കുമെന്നും താന്‍ പിടിയിലാകുമെന്നും ഭയന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രതി മൊഴി നല്‍കി. കൊലപാതകത്തിന് ശേഷം മൃതദേഹം ഹോസ്റ്റലിലെ ഗോവണിപ്പടിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
പിറ്റേന്ന് രാവിലെ ഹോസ്റ്റല്‍ നടത്തിപ്പുകാരന്‍ വിളിച്ചപ്പോഴാണ് കുട്ടി ആശുപത്രിയിലാണെന്ന വിവരം പിതാവ് അറിയുന്നത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ കുട്ടിയുടെ കഴുത്തറുത്ത നിലയിലും ജനനേന്ദ്രിയം മുറിച്ചുമാറ്റപ്പെട്ട നിലയിലുമായിരുന്നു. ഉടന്‍ പട്‌നയിലെ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ബലാത്സംഗം, കൊലപാതകം, പോക്‌സോ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്.

അന്വേഷണത്തില്‍ നിരവധി നിര്‍ണായക സൂചനകള്‍ ലഭിച്ചതായും അതിന്റെ അടിസ്ഥാനത്തിലാണ് മുകേഷിനെയും കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു