തമിഴ്‌നാട് തിരുവണ്ണാമലയില്‍ തടാകത്തില്‍ കുളിക്കാന്‍ ഇറങ്ങിയ 4 പെണ്‍കുട്ടികള്‍ അടക്കം 5 പേര്‍ മുങ്ങി മരിച്ചു

ദീപാവലി അവധി ആയതിനാല്‍ സമുദ്രം തടാകത്തില്‍ കുളിക്കാന്‍ എത്തിയപ്പോള്‍ ആണ് അപകടം.

 

സര്‍ക്കാര്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന കുട്ടികളും ഹോസ്റ്റല്‍ ജീവനക്കാരിയും ആണ് മരിച്ചത്. 

തമിഴ്‌നാട് തിരുവണ്ണാമലയില്‍ തടാകത്തില്‍ കുളിക്കാന്‍ ഇറങ്ങിയ 4 പെണ്‍കുട്ടികള്‍ അടക്കം 5 പേര്‍ മുങ്ങി മരിച്ചു. സര്‍ക്കാര്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന കുട്ടികളും ഹോസ്റ്റല്‍ ജീവനക്കാരിയും ആണ് മരിച്ചത്. 

ദീപാവലി അവധി ആയതിനാല്‍ സമുദ്രം തടാകത്തില്‍ കുളിക്കാന്‍ എത്തിയപ്പോള്‍ ആണ് അപകടം. 13നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ആണ് മരിച്ചത്. 3 പേര്‍ക്ക് നീന്തല്‍ അറിയില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 10 പേരടങ്ങുന്ന സംഘം ആണ് എത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പൊലീസ് കേസെടുത്തു.