തിരുവണ്ണാമലൈയില്‍ തടാകത്തില്‍ കുളിക്കാനിറങ്ങിയ അഞ്ചുപേർ മുങ്ങിമരിച്ചു

തിരുവണ്ണാമലൈയില്‍ തടാകത്തില്‍ കുളിക്കാനിറങ്ങിയ അഞ്ചുപേർ മുങ്ങിമരിച്ചു.തിരുവണ്ണാമലൈക്ക് സമീപമുള്ള പെണ്‍കുട്ടികളുടെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലെ വിദ്യാർഥിനികളും വാർഡനുമാണ് അപകടത്തില്‍പ്പെട്ടത്

 

നാല് വിദ്യാർഥിനികളും ഒരു വനിതാ വാർഡനുമാണ് മരിച്ചത്. ഈ കേന്ദ്രത്തില്‍ താമസിച്ച്‌ പഠിക്കുകയായിരുന്ന വിജയലക്ഷ്മി, അല്ലി, ഭൂമിക, വള്ളിയമ്മാള്‍ എന്നീ നാല് വിദ്യാർഥിനികളാണ് മരിച്ചത്

തിരുവണ്ണാമലൈ: തിരുവണ്ണാമലൈയില്‍ തടാകത്തില്‍ കുളിക്കാനിറങ്ങിയ അഞ്ചുപേർ മുങ്ങിമരിച്ചു.തിരുവണ്ണാമലൈക്ക് സമീപമുള്ള പെണ്‍കുട്ടികളുടെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലെ വിദ്യാർഥിനികളും വാർഡനുമാണ് അപകടത്തില്‍പ്പെട്ടത്

  നാല് വിദ്യാർഥിനികളും ഒരു വനിതാ വാർഡനുമാണ് മരിച്ചത്. ഈ കേന്ദ്രത്തില്‍ താമസിച്ച്‌ പഠിക്കുകയായിരുന്ന വിജയലക്ഷ്മി, അല്ലി, ഭൂമിക, വള്ളിയമ്മാള്‍ എന്നീ നാല് വിദ്യാർഥിനികളാണ് മരിച്ചത്.ദീപാവലി പ്രമാണിച്ച്‌ വിദ്യാർഥിനികള്‍ക്ക് അവധി നല്‍കിയിരുന്ന സമയത്താണ് സംഭവം നടന്നത്.

നാല് വിദ്യാർഥിനികളും സംരക്ഷണ കേന്ദ്രത്തിലെ വനിതാ വാർഡനായ തേന്മൊഴിയോടൊപ്പം സമുത്തിരം തടാകത്തിലേക്ക് കുളിക്കാനായി പോയതായിരുന്നു.കുളിക്കുന്നതിനിടെ വിദ്യാർഥിനികള്‍ അബദ്ധത്തില്‍ തടാകത്തില്‍ മുങ്ങിപ്പോയതായി പറയുന്നു. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാർഡൻ തേന്മൊഴിയും മുങ്ങിമരിച്ചത്. തുടർന്ന് അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ തടാകത്തില്‍ നിന്ന് കണ്ടെടുത്തു