മണിപ്പൂരില്‍ അജ്ഞാതരായ സായുധ സംഘത്തിന്റെ ആക്രമണത്തില്‍ നാഗ ഗോത്രവിഭാഗത്തില്‍പ്പെട്ട അഞ്ച് പേര്‍ വെടിയേറ്റ് മരിച്ചു
ണിപ്പൂരിലെ കാങ്പോക്പി ജില്ലയില്‍ അജ്ഞാതരായ സായുധ സംഘത്തിന്റെ ആക്രമണത്തില്‍ നാഗ ഗോത്രവിഭാഗത്തില്‍പ്പെട്ട അഞ്ച് പേര്‍ വെടിയേറ്റ് മരിച്ചു. കാങ്‌പോക്പി ജില്ലയില്‍ ഇംഫാല്‍ താമെങ്‌ലോങ് റോഡിലാണ് അജ്ഞാതര്‍ വാഹനത്തിനു നേരെ വെടിയുതിര്‍ത്തത്.കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലാണെന്ന് നാഗ ഗോത്ര സംഘടനകള്‍ അറിയിച്ചു.
ആക്രമണത്തില്‍ പിന്നില്‍ കുക്കി വിഭാഗക്കാരെന്ന് നാഗകളുടെ ആരോപണം. സംഭവത്തെ തുടര്‍ന്ന് ഇന്ന് മേഖലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
ഇംഫാല്‍: മണിപ്പൂരിലെ കാങ്പോക്പി ജില്ലയില്‍ അജ്ഞാതരായ സായുധ സംഘത്തിന്റെ ആക്രമണത്തില്‍ നാഗ ഗോത്രവിഭാഗത്തില്‍പ്പെട്ട അഞ്ച് പേര്‍ വെടിയേറ്റ് മരിച്ചു. കാങ്‌പോക്പി ജില്ലയില്‍ ഇംഫാല്‍ താമെങ്‌ലോങ് റോഡിലാണ് അജ്ഞാതര്‍ വാഹനത്തിനു നേരെ വെടിയുതിര്‍ത്തത്.കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലാണെന്ന് നാഗ ഗോത്ര സംഘടനകള്‍ അറിയിച്ചു.
ആക്രമണത്തില്‍ പിന്നില്‍ കുക്കി വിഭാഗക്കാരെന്ന് നാഗകളുടെ ആരോപണം. സംഭവത്തെ തുടര്‍ന്ന് ഇന്ന് മേഖലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.നാഗ ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡില്‍ ഇന്നലെ രാവിലെ 8.30ഓടെയാണ് ആക്രമണമുണ്ടായത്.
മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള സര്‍ക്കാര്‍, സിവില്‍ സംഘടനകളുടെ ശ്രമങ്ങള്‍ക്കിടെയാണ് പുതിയ ആക്രമണം. മണിപ്പൂര്‍ വിഭജിച്ച് പ്രത്യേക ഭരണസംവിധാനം വേണമെന്ന ചില കുക്കി സംഘടനകളുടെ ആവശ്യവും ഇതിന് പിന്തുണ നല്‍കുന്ന സായുധ സംഘടനകളുടെ പ്രവര്‍ത്തനവും സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ തുടരാന്‍ കാരണമായിട്ടുണ്ട്.